ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളിലെ ട്യൂഷന്‍ ഫീസ് വെട്ടിക്കുറയ്ക്കല്‍ ; യൂണിവേഴ്‌സിറ്റികള്‍ ഭയമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ; ട്യൂഷന്‍ ഫീസ് 7500 പൗണ്ടാക്കാന്‍ നിര്‍ദേശിക്കുന്ന റിവ്യൂ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരം

ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളിലെ ട്യൂഷന്‍ ഫീസ് വെട്ടിക്കുറയ്ക്കല്‍ ; യൂണിവേഴ്‌സിറ്റികള്‍ ഭയമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ;  ട്യൂഷന്‍ ഫീസ് 7500 പൗണ്ടാക്കാന്‍ നിര്‍ദേശിക്കുന്ന റിവ്യൂ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരം
ട്യൂഷന്‍ ഫീസ് വെട്ടിക്കുറയ്ക്കാനുള്ള പുനരവലോകനം പുറത്ത് വരാനിരിക്കെ ഇത് സംബന്ധിച്ച് അനാവശ്യവും അകാരണവുമായി ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതില്‍ നിന്നും ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ വിട്ട് നില്‍ക്കണമെന്ന നിര്‍ദേശവുമായി എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് രംഗത്തെത്തി. വാര്‍ഷിക ഫീസ് 7500 പൗണ്ടിലേക്ക് വെട്ടിക്കുറയ്ക്കുന്നത് തങ്ങളെ കടുത്ത സാമ്പത്തിക ദുരിതത്തിലേക്ക് തള്ളി വിടുമെന്ന തരത്തിലുള്ള അമിതഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതിന്റെ പേരിലാണ് ഹിന്‍ഡ്‌സ് രംഗത്തെത്തിയിരിക്കുന്നത്.

നിലവിലുള്ള യഥാര്‍ത്ഥ ചിത്രത്തെ വളച്ചൊടിക്കുന്ന വിധത്തിലാണ് യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹിന്‍ഡ്‌സ് കുറ്റപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഈ മേഖല ആരോഗ്യകരമായ സാമ്പത്തിക അവസ്ഥയിലാണെന്നും ഹിന്‍ഡ്‌സ് എടുത്ത് കാട്ടുന്നു. വിദ്യാര്‍ത്ഥികള്‍ മുടക്കുന്ന ഫീസിന് പരമാവധി മൂല്യം അവര്‍ക്ക് തിരിച്ച് കിട്ടുന്നതിന് അവസരമൊരുക്കുകെയന്ന ലക്ഷ്യത്തോടെയും വാഗ്ദാനത്തോടെയുമാണ് പുതിയ ഫീസ് റിവ്യൂ നടപ്പിലാക്കുന്നത്.

സ്റ്റുഡന്റ് ഫിനാന്‍സ്, യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളജ് ഫണ്ടിം എന്നിവയെ സംബന്ധിച്ച ഈ റിവ്യൂ ഫിലിപ്പ് ഓഗര്‍ ചെയര്‍മാനായ ടീമാണ് അടുത്ത ആഴ്ച പുറത്തിറക്കുന്നത്. വാര്‍ഷിക ട്യൂഷന്‍ ഫിസ് ഇന്നത്തെ പരമാവധി നിരക്കായ 9250 പൗണ്ടില്‍ നിന്നും 7500 പൗണ്ടായി വെട്ടിക്കുറയ്ക്കണമെന്നതാണ് ഈ റിവ്യൂവിലെ പ്രധാന നിര്‍ദേശം. ഈ ഫീസ് വരുമാനത്തിന് പകരം ഗവണ്‍മെന്റില്‍ നിന്നും ഡയറക്ട് ഫണ്ടിംഗിലൂടെ യൂണിവേഴ്‌സിറ്റികള്‍ക്ക് നല്‍കുന്നതായിരിക്കും.

കൂടുല്‍ മെയിന്റനന്‍സ് ലോണുകള്‍ ആക്‌സസ് ചെയ്യാനുള്ള അവസരമൊരുക്കുന്നതിലൂടെയും റിട്ടേണ്‍ ഓഫ് മീന്‍സ് ടെസ്റ്റഡ് ഗ്രാന്‍ഡുകളിലൂടെയും കൂടുതല്‍ പണം പഠിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ കീശയിലെത്തുന്നതിന് അവസരമൊരുക്കാനും ഈ റിവ്യൂ നിര്‍ദേശിക്കുന്നു. വൊക്കേഷണല്‍ കോഴ്‌സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ലോണുകളും ഫിനാന്‍ഷ്യല്‍ സപ്പോട്ടും വ്യാപകമായി ലഭ്യമാക്കുന്നതിന് അവസരമൊരുക്കാനും നിര്‍ദേശമുണ്ട്. റീപേമെന്‍ര് ടേമുകളിലും പലിശമാറ്റങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കണം. അതായത് ലോണ്‍ തിരിച്ചടക്കുന്നതിന് 30 വര്‍ഷത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്

Other News in this category4malayalees Recommends