മോദിയ്‌ക്കെതിരായ നെഗറ്റീവ് കമന്റുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്തു ; രാഹുല്‍ഗാന്ധിയുടെ നീക്കം തെറ്റായെന്ന് മുതിര്‍ന്ന നേതാക്കള്‍

മോദിയ്‌ക്കെതിരായ നെഗറ്റീവ് കമന്റുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്തു ; രാഹുല്‍ഗാന്ധിയുടെ നീക്കം തെറ്റായെന്ന് മുതിര്‍ന്ന നേതാക്കള്‍
കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ ഉയര്‍ത്തിയ ചൗക്കിദാര്‍ ചോര്‍ ഹെ ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ നെഗറ്റീവായിരുന്നുവെന്നും അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്തതെന്നുമാണ് നേതാക്കളുടെ വിമര്‍ശനം. പുല്‍വാമ ഭീകരാക്രമണവും ബാലകോട്ട് വ്യോമാക്രമണവും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ബിജെപി പ്രചാരണം കോണ്‍ഗ്രസിനെതിരെയുള്ള വികാരം ഉണരാന്‍ കാരണമായെന്നും നേതാക്കള്‍ വിലയിരുത്തി. തോല്‍വിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി യോഗം ചേരാനിരിക്കേയാണ് നേതാക്കളുടെ വിമര്‍ശനം.

രാഹുല്‍ ഗാന്ധി തലപ്പത്ത് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ദുഷ്‌കരമായിരിക്കുമെന്നാണ് ഒരു മുന്‍ മുഖ്യമന്ത്രി ഒരു ദേശീയ ദിനപത്രത്തോട് പ്രതികരിച്ചത്. ഒരു കുടുംബത്തിലുള്ളവര്‍ തന്നെ അധികാരം കയ്യാളുന്നത് തനിക്ക് കുഴപ്പമില്ലായിരിക്കുമെന്നും എന്നാല്‍ പുതുതലമുറയ്ക്ക് അത് താത്പര്യമുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ തന്ത്രം മോശമായിരുന്നുവെന്നും കാവല്‍ക്കാരന്‍ കള്ളനാണ് എന്നുള്ള മുദ്രാവാക്യം തുടരെ ഉയര്‍ത്തിയത് നെഗറ്റീവ് ഫലമാണ് ചെയ്തതെന്നും ഒരു മുതിര്‍ന്ന നേതാവ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി കഠിനാധ്വാനം ചെയ്‌തെന്നും എന്നാല്‍ ആ പ്രചാരണം ജനങ്ങള്‍ക്ക് രസിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തി. പുല്‍വാമ, ബാലകോട്ട് സംഭവങ്ങള്‍ കുറച്ചുകൂടി യുക്തിപരമായി കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു.

പ്രചാരണത്തിന്റെ ഗുണം ലഭിച്ചത് മോദിയ്ക്കാണെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം. ജനങ്ങള്‍ വോട്ട് ചെയ്തത് നരേന്ദ്ര മോദിയ്ക്കായിരുന്നുവെന്നും അതത് സ്ഥാനാര്‍ത്ഥികള്‍ക്കല്ലായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മാണിക്കം ടാഗോര്‍ അഭിപ്രായപ്പെട്ടു.



Other News in this category



4malayalees Recommends