ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; തീരദേശ മേഖലയില്‍ ജാഗ്രത

ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം കേരളത്തിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; തീരദേശ മേഖലയില്‍ ജാഗ്രത
ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗം കേരളത്തിലേയ്ക്ക് നുഴഞ്ഞു കയറുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ തീരദേശമേഖലയില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു. പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ബോട്ട് മാര്‍ഗം പുറപ്പെട്ടിട്ടുണ്ടെന്നും അവര്‍ കേരളത്തിലേയ്ക്ക് കടക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നുമാണ് ഇന്റലിജന്‍സ് നിര്‍ദ്ദേശം.

ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമിട്ട് തീവ്രവാദികള്‍ വെള്ള നിറത്തിലുള്ള ബോട്ടില്‍ എത്തുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത്. ഇവര്‍ കേരളത്തിലേയ്ക്ക് കടക്കാതെ തടയുകയാണ് പോലീസിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇതുസംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. തീരദേശ പോലീസിനോട് എല്ലാ സംവിധാനങ്ങളുമായി കടലോരത്ത് ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends