യുകെയില്‍ ജിഡിപിആര്‍ നിയമം നടപ്പിലാക്കി ഒരു വര്‍ഷത്തിനിടെ 14,000 ഡാറ്റ ചോര്‍ത്തലുകളുണ്ടായി; ഡാറ്റ ചോര്‍ച്ചയെക്കുറിച്ചുള്ള പരാതികള്‍ ഇരട്ടിയായി; വ്യക്തികളുടെ അനുവാദമില്ലാതെ കമ്പനികള്‍ ഡാറ്റ പങ്ക് വച്ചാലും ചോര്‍ത്തപ്പെട്ടാലും വന്‍ പിഴകള്‍

യുകെയില്‍ ജിഡിപിആര്‍ നിയമം നടപ്പിലാക്കി ഒരു വര്‍ഷത്തിനിടെ  14,000 ഡാറ്റ ചോര്‍ത്തലുകളുണ്ടായി; ഡാറ്റ ചോര്‍ച്ചയെക്കുറിച്ചുള്ള പരാതികള്‍ ഇരട്ടിയായി; വ്യക്തികളുടെ അനുവാദമില്ലാതെ കമ്പനികള്‍ ഡാറ്റ പങ്ക് വച്ചാലും ചോര്‍ത്തപ്പെട്ടാലും വന്‍ പിഴകള്‍
ഓണ്‍ലൈനിലൂടെ ഡാറ്റകള്‍ ചോര്‍ത്തപ്പെടുന്നത് തടയുന്നതിനുള്ള കര്‍ക്കശമായ നിയമം കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ നടപ്പിലാക്കിയതിന് ശേഷം 14,000 ഡാറ്റ ചോര്‍ത്തലുകളുണ്ടായിട്ടുണ്ടെന്നാണ് യുകെയിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ ഇരട്ടിയാവുകയും അവയുടെ എണ്ണം 21,000ത്തില്‍ നിന്നും 41,000 ആയി വര്‍ധിക്കുകയും ചെയ്തിരുന്നു. ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍(ജിഡിപിആര്‍) നടപ്പിലായതിന് ശേഷം വ്യക്തിപരമായ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അവബോധം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചിരിക്കുന്നത്.

എന്നാല്‍ ജിഡിപിആര്‍ നിയമങ്ങള്‍ക്ക് കീഴില്‍ യുകെയില്‍ ഇതുവരെ പിഴകളൊന്നുമേര്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ജനത്തിന് കൂടുതല്‍ നിയന്ത്രണം പ്രദാനം ചെയ്ത നിയമമാണിത്. ഇത് പ്രകാരം തങ്ങളെ സംബന്ധിച്ച ഡാറ്റകള്‍ കമ്പനികളില്‍ നിന്നും നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ അവരുടെ അനുവാദമില്ലാതെ ഷെയര്‍ ചെയ്താല്‍ ഇക്കാര്യം ജനത്തിന് റെഗുലേറ്ററായ ഐസിഒയെ 72 മണിക്കൂറിനുള്ളില്‍ അറിയാക്കാവുന്നതാണ്.

ഈ നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികളില്‍ നിന്നും 20 മില്യണ്‍ യൂറോസ്( 17.6 മില്യണ്‍ പൗണ്ട്) അല്ലെങ്കില്‍ അവരുടെ വാര്‍ഷിക ഗ്ലോബല്‍ ടേണോവറിന്റെ നാല് ശതമാനം പിഴയായി ഈടാക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച പിഴകള്‍ അധികം വൈകാതെ നടപ്പിലാക്കുമെന്നാണ് ഐസിഒ പറയുന്നത്. ഈ രംഗത്ത് എത്തരത്തില്‍ ശരിയായി പ്രവര്‍ത്തിച്ച് ഡാറ്റകള്‍ ചോരുന്നത് തടയാമെന്ന് കമ്പനികളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നിയമമാണിതെന്നും കമ്പനികള്‍ ഇതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഏവര്‍ക്കും ഗുണകരമാകുമെന്നും ഡാറ്റകള്‍ ചോരുന്നത് തടയാനാവുമെന്നുമാണ് ഐസിഒ പറയുന്നത്.

ജിഡിപിആര്‍ നിയമലംഘനങ്ങളുടെ പേരില്‍ ഫ്രാന്‍സില്‍ വച്ച് ഗൂഗിളിന് മേല്‍ ജനുവരിയില്‍ 44 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം ജിഡിപിആര്‍ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഡാറ്റ ബ്രീച്ചുകളുമായി ബന്ധപ്പെട്ട് 89,271 നോട്ടിഫിക്കേഷനുകളും 1,44,376 പരാതികളും ജനത്തില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. പിഴകളുടെ മൂല്യമുയര്‍ത്താനും അധികാരം ശക്തിപ്പെടുത്താനുമുളള നീക്കങ്ങള്‍ ഐസിഒ ആരംഭിച്ചുവെന്നാണ് ലോ ഫേമായ ആര്‍പിസിയിലെ റിച്ചാര്‍ഡ് ബ്രീവിംഗ്ടണ്‍ പറയുന്നത്.Other News in this category4malayalees Recommends