സാവിയോ തോമസ് (55) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

സാവിയോ തോമസ് (55) ന്യൂജേഴ്‌സിയില്‍ നിര്യാതനായി
ന്യൂജേഴ്‌സി: പ്രവിത്താനം ഓലിക്കല്‍ സാവിയോ തോമസ് (55 ) ന്യൂജേഴ്‌സിയില്‍ സ്വവസതിയില്‍ നിര്യാതനായി. പരേതനായ പ്രവിത്താനം ഓലിക്കല്‍ ജോസഫ് തോമസിന്റെയും, പരേതയായ രാമപുരം ചിറയില്‍ അച്ചാമ്മ തോമസിന്റെയും പുത്രനാണ്.


പരേതന്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന പള്ളി ഇടവകാംഗമാണ്.


ഭാര്യ പോളിന്‍. ഷെറിന്‍, സ്‌റ്റെഫി എന്നിവര്‍ മക്കളാണ്.


സഹോദരങ്ങള്‍: ലിസി ഓലിക്കല്‍ (കേരളം), ആനി ചാക്കോ (കേരളം), ബാബു തോമസ് (ചെന്നൈ), രാജു തോമസ് (പരേതന്‍) (കേരളം) , ജോര്‍ജ് തോമസ് (പരേതന്‍) (കേരളം).


ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി മെയ് 30ന് വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 9.30 വരെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873) അവസരം ഉണ്ടായിരിക്കുന്നതാണ്.


സോമര്‍സെറ്റ് ദേവാലയത്തില്‍ മെയ് 31 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനവും 10.00 ന് വിശുദ്ധ ദിവ്യബലിയും ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റ് വേ റിസറക് ക്ഷന്‍ സെമിറ്ററിയില്‍ 11:45ന് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854).

വിവരങ്ങള്‍ക്ക്: കോളിന്‍ മോര്‍സ് (732) 7894774.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.Other News in this category4malayalees Recommends