മോദിയ്ക്ക് ആദരം അര്‍പ്പിച്ച് അബുദാബി ; അഡ്‌നോക് ടവറില്‍ മോദിയുടെ ചിത്രം

മോദിയ്ക്ക് ആദരം അര്‍പ്പിച്ച് അബുദാബി ; അഡ്‌നോക് ടവറില്‍ മോദിയുടെ ചിത്രം
ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാംവട്ടം സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയ്ക്ക് ആദരവുമായി അഡ്‌നോക് ഗ്രൂപ്പ്. അബുദബിയിലെ അഡ്‌നോക് ഗ്രൂപ്പ് ടവറില്‍ മോദിയുടേയും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്റെയും ചിത്രങ്ങള്‍ തെളിയിച്ചു. ഒപ്പം ഇരു രാജ്യങ്ങളുടെയും പതാകകളും ടവറില്‍ തെളിഞ്ഞു.

അഡ്‌നോക് ടവറില്‍ മോദിയുടേയും യുഎഇ കിരീടാവകാശിയുടേയും മുഖങ്ങളും ഇരു രാജ്യങ്ങളുടേയും പതാകകളും തെളിയുന്നതിന്റെ വീഡിയോ യുഎഇയിലെ ഇന്ത്യന്‍ പ്രതിനിധി നവദീപ് സിങ് സൂരി ട്വീറ്റ് ചെയ്തു.

ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്. 3015 ആഗസ്തില്‍ മോദി നടത്തിയ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ യഥാര്‍ത്ഥ പരിവര്‍ത്തനമുണ്ടായെന്നും സൂരി പറഞ്ഞു.

Other News in this category



4malayalees Recommends