ഓസ്‌ട്രേലിയയിലെ മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്ന മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് പിന്തുണയേകി റീസൈക്ലിംഗ് ഇന്റസ്ട്രി; ഓസ്‌ട്രേലിയന്‍ മാലിന്യത്തിന് നേരെ ഏഷ്യ മുഖം തിരിച്ചതോടെ പ്രതിസന്ധി രൂക്ഷം

ഓസ്‌ട്രേലിയയിലെ മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്ന മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് പിന്തുണയേകി റീസൈക്ലിംഗ് ഇന്റസ്ട്രി; ഓസ്‌ട്രേലിയന്‍ മാലിന്യത്തിന് നേരെ ഏഷ്യ മുഖം തിരിച്ചതോടെ പ്രതിസന്ധി രൂക്ഷം

ഓസ്‌ട്രേലിയയിലെ മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്ന മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് പണം വകയിരുത്താന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി രാജ്യത്തെ റീസൈക്ലിംഗ് ഇന്റസ്ട്രി രംഗത്തെത്തി.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ ഈ പ്രശ്‌നം പകുതി മാത്രം പരിഹരിക്കുന്നതിന് മാത്രമേ പ്രയോജനപ്പെടുകയുള്ളുവെന്നും ഇന്റസ്ട്രി മുന്നറിയിപ്പേകുന്നു.


ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള മാലിന്യത്തെ ഇനി സ്വീകരിക്കില്ലെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയ നിലയ്ക്ക് മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൈവിട്ട് പോയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സത്വരനടപടികളെടുത്തേ മതിയാവൂ എന്നും റീസൈക്ലിംഗ് ഇന്റസ്ട്രി മുന്നറിയിപ്പേകുന്നു. ഏഷ്യ ഓസ്‌ട്രേലിയന്‍ മാലിന്യത്തോട് മുഖം തിരിച്ചതോടെ തങ്ങള്‍ യെല്ലോ ലിഡ് ബിന്നുകളിലിടുന്ന മാലിന്യത്തെക്കുറിച്ചോര്‍ത്ത് ഓസ്‌ട്രേലിയക്കാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്റസ്ട്രി സര്‍ക്കാരിന് മാലിന്യ സംസ്‌കരണത്തില്‍ പിന്തുണയേകിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

ഏഷ്യയുടെ നിലപാട് മാറ്റത്തെ തുടര്‍ന്ന് മാലിന്യം എന്താണ് ചെയ്യേണ്ടതെന്നറിയാത്ത ഘട്ടത്തിലാണ് ഓസ്‌ട്രേലിയ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് റീസൈക്ലിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ പീറ്റ് ഷ്മിഗെല്‍ പറയുന്നത്.ഈ പ്രശ്‌നം പരിഹരിക്കുകയെന്നത് എളുപ്പമല്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇതിനാല്‍ അടുത്ത 12 മാസക്കാലം ഈ രംഗത്ത് സാധ്യമായ രീതിയില്‍ സാങ്കേതിക വിദ്യകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നാണ് റീസൈക്ലിംഗ് ഇന്റസ്ട്രി ഉറപ്പേകുന്നതെന്നും പീറ്റ് പറയുന്നു.

Other News in this category



4malayalees Recommends