യുഎസിലെ വിസകള്‍ക്ക് അപേക്ഷിക്കുന്ന മിക്കവരും ഇനി മുതല്‍ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ വെളിപ്പെടുണം; വര്‍ഷം തോറും 14.7 മില്യണ്‍ പേരെ ബാധിക്കും; ലക്ഷ്യം യുഎസ് പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കല്‍; ഡിപ്ലോമാറ്റിക് , ഒഫീഷ്യല്‍ വിസ അപേക്ഷകളെ ഒഴിവാക്കും

യുഎസിലെ വിസകള്‍ക്ക് അപേക്ഷിക്കുന്ന മിക്കവരും ഇനി മുതല്‍  സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ വെളിപ്പെടുണം; വര്‍ഷം തോറും 14.7 മില്യണ്‍ പേരെ ബാധിക്കും; ലക്ഷ്യം യുഎസ് പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കല്‍; ഡിപ്ലോമാറ്റിക് , ഒഫീഷ്യല്‍ വിസ അപേക്ഷകളെ ഒഴിവാക്കും
ഇനി മുതല്‍ യുഎസിലെ വിസകള്‍ക്ക് അപേക്ഷിക്കുന്ന ഭൂരിപക്ഷം പേരും അവരുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. വിസക്ക് അപേക്ഷിക്കുന്നവര്‍ അധികം വൈകാതെ തങ്ങളുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങളും ഇമെയിലിന്റെയും ഫോണ്‍ നമ്പറുകളുടെയും അഞ്ച് വര്‍ഷത്തെ വിവരങ്ങളും വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ദി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റെഗുലേഷന്‍സ് പറയുന്നത്. ഇത് വര്‍ഷം തോറും 14.7 മില്യണ്‍ പേരെ ബാധിക്കുമെന്നാണ് ഇത് സംബന്ധിച്ച ആദ്യ നിര്‍ദേശം കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ചപ്പോള്‍ കണക്ക് കൂട്ടിയിരുന്നത്.

ഈ പുതിയ നിയമത്തില്‍ നിന്നും ചില പ്രത്യേക ഡിപ്ലോമാറ്റിക് , ഒഫീഷ്യല്‍ വിസ അപേക്ഷകളെ മാത്രമേ ഒഴിവാക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ തങ്ങളുടെ ഇത് സംബന്ധിച്ച വിശദാംശങ്ങളെല്ലാം നിര്‍ബന്ധമായും നല്‍കേണ്ടി വരും. യുഎസ് പൗരന്‍മാരെ സംരക്ഷിക്കുന്നതിനായി വിസ അപേക്ഷകരെ സ്‌ക്രീന്‍ ചെയ്യുന്നത് മെച്ചപ്പെടുത്തുമെന്നും അതേ സമയം യുഎസിലേക്കുള്ള നിയമാനുസൃതമായ യാത്രകളെ പിന്തുണയ്ക്കുമെന്നുമാണ് ദി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നത്.

ഇതിന് മുമ്പ് ഇത്തരം നിബന്ധനകള്‍ തീവ്രവാദികള്‍ നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ നിന്നും യുഎസിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശമനുസരിച്ച് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും യുഎസിലേക്ക് വരുന്നവര്‍ക്കും ഇത് നിര്‍ബന്ധമാക്കുന്നതായിരിക്കും. പുതിയ നീക്കമനുസരിച്ച് ഒരു പറ്റം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ട് വിവരങ്ങള്‍ വിസ അപേക്ഷകര്‍ കൈമാറേണ്ടി വരും. ഈ നിയമം ട്രംപ് ഭരണകൂടം ആദ്യം നിര്‍ദേശിച്ചിരുന്നത് 2018 മാര്‍ച്ചിലായിരുന്നു.

Other News in this category



4malayalees Recommends