എക്യുമെനിക്കല്‍ ഫെലോഷിപ്പ് പെന്‍സില്‍വേനിയയുടെ 2019 20 ഭരണസമിതി നിലവില്‍ വന്നു

എക്യുമെനിക്കല്‍ ഫെലോഷിപ്പ് പെന്‍സില്‍വേനിയയുടെ 2019 20 ഭരണസമിതി നിലവില്‍ വന്നു
പെന്‍സില്‍വേനിയ: ആമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയായിലുള്ള ഇരുപത്തിരണ്ടു ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യുമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ പുതിയ ഭാരവാഹികളെ ഏപ്രില്‍ 7ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുക്കുകയുണ്ടായി.


ഫിലഡല്‍ഫിയ പട്ടണത്തിലെ ക്രൈസ്തവസഭകള്‍ തമ്മില്‍ സഹകരിച്ച് ആത്മീയ സാമൂഹ്യ മേഖലകളില്‍ പുരോഗമനപരമായ പദ്ധതികള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 1986 ല്‍ പ്രാരംഭം കുറിച്ച എക്യുമിനിക്കല്‍ ഫെലൊഷിപ്പിന് കഴിഞ്ഞ കാലങ്ങളില്‍ പുരോഗമനപരമായ വിവിധ സംരംഭങ്ങള്‍ അവിഷ്‌ക്കരിക്കുവാന്‍ കഴിഞ്ഞു എന്നത് സംഘടനയ്ക്ക് അഭിമാനകരമാണ്.


പുതിയ ഭരണസമിതിയുടെ ചെയര്‍മാനായി റവ.സാജു ചാക്കോ (ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്) നിയമിതനായി. കോ. ചെയര്‍മാനായി റവ. റനി ഫിലിഫ് ( ഫിലഡല്‍ഫിയ ക്രൈസ്റ്റ് ചര്‍ച്ച്) തെരഞ്ഞെടുക്കപ്പെട്ടു. റവ. റനി ഏബ്രഹാം റിലിജസ് കോര്‍ഡിനേററായും, ജനറല്‍ സെക്രട്ടറിയായി ബിനു ജോസഫ്, ജോ. സെക്രട്ടറിയായി ജയിന്‍ കല്ലറയ്ക്കല്‍, ട്രഷറര്‍ ചുമതയില്‍ റോയി വര്‍ഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


ഡാനിയേല്‍ തോമസ് (പ്ലബിക് റിലേഷന്‍സ്), സുമോദ് ജേക്കബ് (പ്രോഗ്രാം) കുര്യാക്കോസ് വര്‍ഗീസ് വയലത്ത് (ചാരിററി) വര്‍ഷ ജോണ്‍ (വിമന്‍സ് ഫോറം) ലിനോ സ്‌കറിയ (യൂത്ത്) തോമസ് ഏബ്രഹാം (സംഗീതവിഭാഗം) സോബി ഇട്ടി (സുവനീര്‍) എം.എ മാത്യു, രാജന്‍ ശാമുവേല്‍ (ഓഡിറ്റേ്‌സ്) എന്നിവരാണ് മറ്റ് ചുമതലക്കാര്‍.


ഓഗസ്റ്റ് 10നു നടക്കുന്ന ഗയിം ഡെ (Renegades gym) അണ് പ്രവര്‍ത്തനങ്ങളുടെ പ്രഥമ ഇനം. സെപ്‌ററംബര്‍ 22 നു സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കുന്ന സംഗീത വിരുന്ന്, ഡിസംബര്‍ 14നു ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌കൂളില്‍ അഘോഷിക്കുന്ന ക്രസ്തുമസ് പ്രോഗ്രം കൂടാതെ, സുവനിര്‍, ബൈബിള്‍ ക്വിസ്, ലേഡീസ് സെമിനാര്‍, വേള്‍ഡ് ഡേ പ്രെയര്‍ തുടങ്ങി വിപുലമായ ക്രമീകരണങ്ങളുമായാണ് പുതിയ കമ്മറ്റി പ്രവര്‍ത്തനം അരംഭിച്ചിരിക്കുന്നത്. ഫെലോഷിമ്മിന്റെ ഭാരവാഹികള്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍

അംഗസഭകള്‍ സന്ദര്‍ശിക്കുന്നതായിരിക്കും. ഫെലോഷിമ്മിന്റെ ഓണ്‍ലൈന്‍ വിലാസം :

www.philadelphiaecumenical.org


ഡാനിയേല്‍ പി. തോമസ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.



Other News in this category



4malayalees Recommends