കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ഒരാഴ്ചയില്‍ കുറവ് സമയത്തിനുള്ളില്‍ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്യൂ ചെയ്തിരിക്കുന്നത് 1400ല്‍ അധികം ഇന്‍വിറ്റേഷനുകള്‍; മേയ് മുതല്‍ നല്‍കിയിരിക്കുന്നത് 2000ത്തില്‍ അധികം ഐടിഎകള്‍

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ഒരാഴ്ചയില്‍ കുറവ് സമയത്തിനുള്ളില്‍ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്യൂ ചെയ്തിരിക്കുന്നത് 1400ല്‍ അധികം ഇന്‍വിറ്റേഷനുകള്‍; മേയ് മുതല്‍ നല്‍കിയിരിക്കുന്നത് 2000ത്തില്‍ അധികം ഐടിഎകള്‍
ഒരാഴ്ചയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 1400ല്‍ അധികം പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഇന്‍വിറ്റേഷനുകള്‍ എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്യൂ ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മേയ് ആരംഭിച്ചത് മുതലുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 2000ത്തില്‍ അധികം ഇന്‍വിറ്റേഷനുകളാണ് എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്യൂ ചെയ്തിരിക്കുന്നത്. 2019ലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ടാര്‍ജറ്റിനേക്കാള്‍ കൂടിയ അളവിലാണ് ഇത് പ്രകാരം ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.

കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയുമായി ബന്ധപ്പെട്ട പ്രൊവിന്‍ഷ്യല്‍ നോമിനീ സ്ട്രീമുകളുമായി ബന്ധപ്പെട്ട ആക്ടിവിറ്റികള്‍ സമീപ ആഴ്ചകളിലായി വര്‍ധിച്ചിരിക്കുന്ന അവസ്ഥയാണ് പൊതുവെയുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 1400ല്‍ അധികം എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികളെയാണ് കാനഡയിലെ വിവിധ പ്രവിശ്യകള്‍ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കുന്നതിനായി ബന്ധപ്പെട്ടിരിക്കുന്നത്.ഇത്തരം സ്ട്രീമുകളിലൂടെ കാനഡയിലെ പ്രവിശ്യകള്‍ക്കും ടെറിട്ടെറികള്‍ക്കും ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ സെര്‍ച്ച് ചെയ്യുന്നതിനും തങ്ങളുടെ പ്രവിശ്യയുടെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യാനും സാധിക്കുന്നുണ്ട്.

സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കേര്‍സിന് പെര്‍മനന്റ് റെസിഡന്‍സ് നേടുന്നതിനുള്ള പ്രധാനപ്പെട്ട പാത്ത് വേയാണ് എക്‌സ്പ്രസ് എന്‍ട്രി. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കുള്ള പൂളിനെ എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്നുമുണ്ട്.പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 പോയിന്റുകളാണ് അവരുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിറ്റത്തിനോട് അനുബന്ധിച്ച് ലഭിക്കുന്നത്. ഇതിലൂടെ അവര്‍ക്ക് പിആറിന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ വേഗത്തിലാവുകയും ചെയ്യും.കാനഡയിലെ ഒരു എക്‌സ്പ്രസ് എന്‍ട്രി ലിങ്ക്ഡ് സ്ട്രീമിലൂടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ആദ്യമായി ഒരു എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ സബ്മിറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്.

Other News in this category



4malayalees Recommends