56 ടണ്‍ ഭാരമുള്ള പാലം കാണാനില്ല ; തകര്‍ന്നുവീണത്തിന്റെ ശേഷിപ്പും കാണുന്നില്ല ; ദുരൂഹം

56 ടണ്‍ ഭാരമുള്ള പാലം കാണാനില്ല ; തകര്‍ന്നുവീണത്തിന്റെ ശേഷിപ്പും കാണുന്നില്ല ; ദുരൂഹം
നദിയ്ക്ക് കുറുകേയുണ്ടായിരുന്ന ഭീമന്‍ പാലം പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായി. ടണ്‍ കണക്കിന് ഭാരമുള്ള പാലം കാണാതായത് ഞെട്ടലുണ്ടാക്കി. റഷ്യയിലെ മര്‍മാന്‍സ്‌കിലുള്ള ഉമ്പാ നദിയ്ക്ക് കുറുകെയുള്ള പാലമാണ് കാണാതായത്.

56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന ഭാഗമാണ് കാണാതായത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. പാലം പൊളിഞ്ഞ് വീണതാകുമെന്നായിരുന്നു നിഗമനം. എന്നാല്‍ ഇതിന്റെ അവശിഷ്ടങ്ങളൊന്നും പുഴയിലോ പരിസരത്തോ കണ്ടെത്താനായില്ല എന്നത് അത്ഭുതമാണ്.

നദിയില്‍ പരിശോധന നടത്തിയെങ്കിലും പാലത്തില്‍ ശേഷിപ്പുകളൊന്നും കണ്ടെത്താനായില്ല. ഈ സംഭവത്തിന് പിന്നില്‍ മോഷണസംഘമാകുമെന്നാണ് ഇപ്പോഴുള്ള സംശയം. പാലത്തിന്റെ ഉരുക്ക് ഭാഗം ലക്ഷ്യം വച്ച് നടന്ന മോഷണമാകുമെന്നാണ് ചര്‍ച്ചകള്‍. ഇത്ര വലിയ പാലം എങ്ങനെ കടത്തി കൊണ്ടുപോയെന്ന് അറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Other News in this category4malayalees Recommends