യുഎസ് അതിര്‍ത്തിയിലെത്തുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവ്; മേയ് 30ന് ശേഷം മാത്രമെത്തിയവര്‍ 500ല്‍ അധികം പേര്‍; ടെക്‌സാസിലെ സാന്‍ അന്റോണിയോവിലേക്കും ആഫ്രിക്കന്‍ അഭയാര്‍ത്ഥി പ്രവാഹം

യുഎസ് അതിര്‍ത്തിയിലെത്തുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവ്; 	മേയ് 30ന് ശേഷം മാത്രമെത്തിയവര്‍ 500ല്‍ അധികം  പേര്‍; ടെക്‌സാസിലെ സാന്‍ അന്റോണിയോവിലേക്കും ആഫ്രിക്കന്‍ അഭയാര്‍ത്ഥി പ്രവാഹം
യുഎസ് അതിര്‍ത്തിയിലെത്തുന്ന ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് പേരെയാണ് യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കഴിഞ്ഞ ആഴ്ച പിടികൂടിയിരിക്കുന്നത്. ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ആഫ്രിക്കയില്‍ നിന്നുമെത്തുന്നത് ഇവിടെ കടുത്ത മനുഷ്യത്വ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ (സിബിപി) പറയുന്നത്.

മേയ് 30ന് ശേഷം കഴിഞ്ഞ ആഴ്ച ഡെല്‍ റിയോ ബോര്‍ഡര്‍ പട്രോള്‍ സെക്ടറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് 500ല്‍ അധികം ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ്. അംഗോള, കാമറൂണ്‍, റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഇവരില്‍ മിക്കവരും കുടുംബസമേതമാണ് എത്തിയിരിക്കുന്നതെന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. മേയ് 30ന് മാത്രം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് സതേണ്‍ ബോര്‍ഡറിലെത്തിയിരിക്കുന്നത് 116 പേരടങ്ങിയ വലിയ സംഘമാണ്.

ഇവരുടെ ഭാഷാ പരിമിതികളും സാംസ്‌കാരികമായ വ്യത്യാസങ്ങളും പ്രൊസസിംഗ് സ്റ്റേഷനുകളില്‍ കടുത്ത ഭാരവും സമ്മര്‍ദവുമാണുണ്ടാക്കുന്നതെന്നാണ് ഡെല്‍ റിയോ സെക്ടറിലെ ചീഫ് പട്രോള്‍ ഏജന്റായ റൗള്‍ എല്‍ ഓര്‍ടിസ് പറയുന്നത്. ഇത്തരത്തിലെത്തുന്ന നിരവധി പേര്‍ ഡെല്‍ റിയോവില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള ടെക്‌സാസിലെ സാന്‍ അന്റോണിയോവിലേക്കും നീങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്‌തെത്തുന്നവര്‍ക്കായി ഇവിടെ ഒരു റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നാണ് സാന്‍ അന്റോണിയോ സിറ്റി ഗവണ്‍മെന്റിന്റെ വക്താവ് ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ലോക്കല്‍ ചാറ്റികളുമായി സഹകരിച്ച് കൊണ്ട് ഭക്ഷണം, വെള്ളം പോലുള്ള അത്യാവശ്യ വസ്തുക്കള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നും വക്താവ് പറയുന്നു.

Other News in this category



4malayalees Recommends