കനേഡിയന്‍ മോര്‍ട്ട്‌ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍; ഫിക്‌സഡും വേരിയബിളുമായ ലോണുകള്‍ വളരെ കുറഞ്ഞ നിരക്കില്‍; അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 2.64 ശതമാനവും വേരിയബിള്‍ ലോണുകള്‍ 2.65 ശതമാനം നിരക്കിലും

കനേഡിയന്‍ മോര്‍ട്ട്‌ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍; ഫിക്‌സഡും വേരിയബിളുമായ ലോണുകള്‍ വളരെ കുറഞ്ഞ നിരക്കില്‍; അഞ്ച് വര്‍ഷത്തെ ഫിക്‌സഡ്  റേറ്റ്  2.64 ശതമാനവും വേരിയബിള്‍ ലോണുകള്‍  2.65 ശതമാനം നിരക്കിലും

കനേഡിയന്‍ മോര്‍ട്ട്‌ഗേജ് നിരക്ക് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഫിക്‌സഡും വേരിയബിളുമായ ലോണുകള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ലോണ്‍ അനുവദിക്കുന്നതിന് ലെന്‍ഡര്‍മാര്‍ക്കുള്ള ചെലവ് കുറഞ്ഞതിനെ തുടര്‍ന്നാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളിലും അവ പ്രതിഫലിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കാനഡയിലെ മിക്ക ഭാഗങ്ങളിലും വീട് വിലകള്‍ ഉയര്‍ന്ന് തന്നെ നിലകൊള്ളുന്നുവെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുത്തനെ താഴ്ന്നിരിക്കുന്നതിനാല്‍ വീട് വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് തീര്‍ക്കും അനുകൂലമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.


മോര്‍ട്ട്‌ഗേജുകള്‍ ചെലവാക്കാന്‍ ലെന്‍ഡര്‍മാര്‍ പാടുപെടുന്നതും നിരക്ക് കുറയ്ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഫൈവ് ഇയര്‍ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജിന്റെ നിരക്ക് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണെത്തിയിരിക്കുന്നതെന്നാണ് റേറ്റ് കംപാരിസണ്‍ വെബ്‌സൈറ്റായ റേറ്റ്ഹബ്.സിഎ. വെളിപ്പെടുത്തുന്നത്.ഈ അവസരത്തില്‍ രാജ്യമാകമാനമുള്ള ബോറോവര്‍മാര്‍ക്ക് മൂന്ന് ശതമാനത്തില്‍ കുറഞ്ഞ നിരക്കിലാണ് മോര്‍ട്ട്‌ഗേജ് എടുക്കാന്‍ സാധിക്കുന്നതെന്നാണ് ഈ റേറ്റ് ഹബിന്റെ കോ ഫൗണ്ടറും കാന്‍വൈസ് ഫിനാന്‍ഷ്യല്‍ എന്ന മോര്‍ട്ട്‌ഗേജ് ബ്രോക്കറേജിന്റെ പ്രസിഡന്റുമായ ജെയിംസ് ലെയിര്‍ഡ് പറയുന്നത്.

സ്പ്രിംഗ് മാസങ്ങളില്‍ ഇത്തരത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുന്നത് പതിവാണെന്നും ഈ അവസരത്തില്‍ വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂല കാലമാണെന്നും അദ്ദേഹം പറയുന്നു. സമ്മര്‍ വെക്കേഷനും പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുമ്പും കുടുംബങ്ങള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറുന്നതിനും വീട് വാങ്ങി സെറ്റില്‍ ചെയ്യുന്നതിനും കൂടുതലായി ശ്രമിക്കുന്നതിനാലാണിത്. നിലവില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ 2.64 ശതമാനത്തിനാണ് ലഭിക്കുന്നത്. റിസ്‌ക് ബോറോവേര്‍സ് ഗണത്തില്‍ പെടുന്നവര്‍ക്ക് പോലും ഇത് വെറും 2.89 ശതമാനത്തിന് ലഭിക്കുന്നുണ്ട്. ഇത് 2017ന് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ നിരക്കാണ്. വേരിയബിള്‍ ലോണുകള്‍ നിലവില്‍ 2.65 ശതമാനം നിരക്കില്‍ ലഭിക്കുന്നുണ്ട്.

Other News in this category



4malayalees Recommends