ഓസ്‌ട്രേലിയയില്‍ ഒന്നര ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു; മെല്‍ബണില്‍ നടന്ന റെയ്ഡില്‍ കണ്ട് കെട്ടിയത് സ്റ്റീരിയോ സ്പീക്കറുകളില്‍ കടത്തിയ ഡ്രഗ് ഐസ്; രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന വേട്ട; മീതൈലാംഫെറ്റാമിന്‍ എത്തിയത് തായ്‌ലണ്ടില്‍ നിന്നും

ഓസ്‌ട്രേലിയയില്‍ ഒന്നര ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു; മെല്‍ബണില്‍ നടന്ന റെയ്ഡില്‍ കണ്ട് കെട്ടിയത് സ്റ്റീരിയോ സ്പീക്കറുകളില്‍ കടത്തിയ ഡ്രഗ് ഐസ്; രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന വേട്ട; മീതൈലാംഫെറ്റാമിന്‍ എത്തിയത് തായ്‌ലണ്ടില്‍ നിന്നും
ഡ്രഗ് ഐസ് എന്നറിയപ്പെടുന്ന 1.6 ടണ്ണോളം വരുന്ന ലഹരി വസ്തു മീതൈലാംഫെറ്റാമിന്‍ പിടിച്ചെടുത്തുവെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ പോലീസ് രംഗത്തെത്തി. തായ്‌ലണ്ടില്‍ നിന്നും മെല്‍ബണിലെത്തിയ ഈ ലഹരി വസ്തു സ്റ്റീരിയോ സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്.കരയില്‍ വച്ച് ഈ ഗണത്തില്‍ പെട്ട ലഹരി വസ്തു ഇത്രയും അളവില്‍ പിടിച്ചെടുത്തത് പരിഗണിക്കുമ്പോള്‍ ഇതൊരു റെക്കോര്‍ഡാണെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

തായ്‌ലണ്ടിലെ ബാങ്ക്‌കോക്കില്‍ നിന്നുമെത്തി ഡ്രഗ് ഐസ് റെയ്ഡിലൂടെ പിടിച്ചെടുത്തിരിക്കുന്നത് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സാണ്. സ്പീക്കറുകള്‍ക്കുള്ളില്‍ വാക്വം സീല്‍ഡ് പാക്കേജുകള്‍ക്കുള്ളിലായിരുന്നു ഇവ ഒളിപ്പിച്ച് കടത്തിയിരുന്നത്.കൃത്യമായി പറഞ്ഞാല്‍ 1.596 ടണ്‍ മീതൈലാംഫെറ്റാമിനും 37 കിലോ ഹെറോയിനുമാണ് ഇത്തരത്തില്‍ ഒളിപ്പിച്ച് കടത്തിയിരുന്നതെന്നും ഇവ അതീവ തന്ത്രപരമായി പിടിച്ചെടുത്തുവെന്നുമാണ് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന് വിപണിയില്‍ 837 മില്യണ്‍ ഡോളര്‍ വില വരുമെന്നും അധികൃതര്‍ കണക്കാക്കുന്നു.രാജ്യത്ത് വച്ച് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും ഇത്തരം സംഘങ്ങള്‍ എത്രമാത്രം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണീ കളളക്കടത്തെന്നും എബിഎഫ് റീജിയണല്‍ കമാന്‍ഡറായ ക്രെയ്ഗ് പാമെര്‍ പറയുന്നു. ഈ റെയ്ഡുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അത് കൈമാറണമെന്നും പോലീസ് ആവശ്യപ്പെടുന്നു.സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച റെഫ്രിജറേറ്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയിരുന്ന അര ടണ്ണോളം വരുന്ന ഇത്തരം ഐസ് ഏപ്രിലില്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

Other News in this category



4malayalees Recommends