ഫോമയുടെ 100 പൂര്‍ണ ആരോഗ്യ ഗ്രാമങ്ങള്‍ പദ്ധതിക്ക് തുടക്കമായി

ഫോമയുടെ 100 പൂര്‍ണ ആരോഗ്യ ഗ്രാമങ്ങള്‍ പദ്ധതിക്ക് തുടക്കമായി
100 ഗ്രാമീണഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളിലൂടെ ആരോഗ്യത്തിനു ഉണര്വേകുന്ന പദ്ധതിയാണ് ഫോമാ ആവിഷ്‌കരിച്ചിരിക്കുന്നത്. ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത ഫോമാ കേരള കോണ്‍വെന്‍ഷനില്‍ രാജു എബ്രഹാം എംഎല്‍എ ഫ്‌ളാഗ്ഓഫ് ചെയ്ത മെഡിക്കല്‍ വാഹനം കേരളത്തിലെ തിരങ്ങെടുത്ത 100 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഏറ്റവും നല്ല ഹെല്‍ത്തി വില്ലേജിനെ ത്രിരങ്ങേടുക്കുന്നതാണ്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സോഷ്യല്‍ പ്രോജെക്ടിന് എല്ലാ പ്രവാസികളുടെയും കൂട്ടായ സഹായം അഭ്യര്‍ത്ഥിക്കുന്നു. വിജയികള്‍ക്ക് ഫോമാ കണ്‍വെന്‍ഷന്‍ 2020 യില്‍ സമ്മാനം വിതരണം ചെയ്യുന്നതാണ് . ഫ്‌ലാഗോഫ്‌നോടനുബന്ധിച്ചു മെഡിക്കല്‍ ക്യാമ്പും , എകടഅഠ എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റുഡന്റസ് ഡിസൈന്‍ ചെയ്ത ഫാബ് ലാബിന്റെ പ്രദര്ശനവും ഉണ്ടായിരുന്നു.


ആരോഗ്യ ഗ്രാമ ഫ്‌ളാഗ്ഓഫ്‌സഇന് ഫിലിപ്പ് ചാമത്തില്‍, സണ്ണി വള്ളിക്കുളം , അനിയന്‍ ജോര്‍ജ് , ഷോജി മാത്യു , പ്രേം, ജിബി വര്ഗീസ് , ജിസ്‌മോന്‍ , ജെയിന്‍ മാത്യൂസ് , വിന്‍സന്റ് ബോസ് മാത്യു, സാജു ജോസഫ്,തുടങ്ങിയവര്‍ നേതൃത്യം നല്‍കി. പ്രത്യേകം രൂപകല്‍പന ചെയ്ത മെഡിക്കല്‍ വാഹനത്തില്‍ മെഡിക്കല്‍ ക്യാമ്പിനും, മെഡിക്കല്‍ എഡ്യൂക്കേഷനും വേണ്ട എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്


കേരള കോണ്‍വെന്‍ഷനില്‍ പങ്കെടുത്ത അനേകം പ്രവാസി അംഗങ്ങള്‍ അവരവരുടെ ഗ്രാമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ മുന്നോട്ട് വരികയുണ്ടായി. പത്തിലധികം ഗ്രാമങ്ങള്‍ ഉടനടി ഈ പദ്ധതിയില്‍ തുടങ്ങുന്നതാണ് . ഒരു മെഡിക്കല്‍ ക്യാമ്പ് സ്‌പോണ്‍സര്‍ ചെയ്യുവാന്‍ 300 ഡോളര്‍ മാത്രമാണ് ചിലവുവരുന്നത്. പ്രവാസികള്‍ക്ക് അവരുടെ നാട്ടില്‍ ചെയ്യാവുന്ന ഏറ്റവും നല്ല ഒരു സോഷ്യല്‍ പ്രൊജക്റ്റാണഇതെന്ന് എല്ലാ പ്രവാസികളും അഭിപ്രായപ്പെട്ടത്.


വൈക്കത്തുനിന്നുള്ള അമേരിക്കന്‍ പ്രവാസികളുടെ കൂട്ടായ്മയായ വിശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് പയസ് തൊട്ടുകണ്ടത്തിലിന്റെ നേത്രത്തില്‍ വടയാര്‍ തലയോലപ്പറമ്പ് ഭാഗങ്ങളില്‍ 10 മെഡിക്കല്‍ ക്യാമ്പും ചാരിറ്റബിള്‍ ക്ലിനിക്കും തുടങ്ങുവാന്‍ മുന്‍പോട്ടു വന്നിട്ടുണ്ട്.ക്ലിനിക് തുടങ്ങുവാനുള്ള ഭാവി പരിപാടികള്‍ മുന്‍പോട്ടു നീങ്ങികൊണ്ട്ഇരിക്കുന്നു .


പ്രവാസികളുടെ നാട്ടു കൂട്ടായ്മകള്‍

* പ്രത്യേകമായി രൂപകല്‍പന ചെയ്ത മെഡിക്കല്‍ ബസ്

* പ്രിന്റ് , വീഡിയോ ദ്ൃശയമാധയമ കോവേജ്

* ഇവന്റ് ലൈവ് മീഡിയ കവറേജ്

* ലോകമാകെയുള്ള പ്രവാസി മലയാളികളുടെ കൂട്ടായ സാന്നിധ്യം

* സ്‌കൂള്‍, കോളേജ് കാമ്പുസുകളുടെ ആക്ടിവിറ്റി

* എല്ലാ ജില്ലകളിലും പ്രശസ്തരായ അംബാസഡന്‍മാര്‍


ഹൈഹല്റ്റുകള്‍:


* 200 മെഡിക്കല്‍ കയാമ്പുകള്‍

* 14 ജില്ലാ പരിപാടികള്‍

* FISAT സംസ്ഥാന മെഗാ ഇവന്റ്

* 100 ഗ്രാമീണ ഇആരോഗ്ടാ ബുക്കുകള്‍

* 200 സന്നദ്ധ സംഘടനകള്‍

* ലൈവ് മീഡിയ കവറേജ്

* അമേരിക്കന്‍ അവാര്‍ഡുകള്‍


ഈ പദ്ധതിയില്‍ നിങ്ങളുടെ നാടും ഉള്‍പ്പെടുത്തുവാന്‍ ഫോമയുമായോ കേരളത്തിലുള്ള ഹെല്‍ത്തി സൊസൈറ്റിയുമായോ ബന്ധപ്പെടാവുന്നതാണ് ഫോണ്‍: 1 8472614361.


Other News in this category



4malayalees Recommends