യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ ദുഷ്‌കരമായിരിക്കുന്നതിനാല്‍ കനേഡിയന്‍ ടെക് ജോലികളില്‍ വിദേശ ടെക് വര്‍ക്കര്‍മാര്‍ കാണിക്കുന്ന താല്‍പര്യം ഉയരുന്നു; നാല് വര്‍ഷത്തിനിടെ 50 ശതമാനം പെരുപ്പം; യുഎസിലെ ടെക് ഇന്റസ്ട്രിയിലേക്ക് വിദേശികളെത്തുന്നത് കുറയുന്നു

യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ ദുഷ്‌കരമായിരിക്കുന്നതിനാല്‍ കനേഡിയന്‍ ടെക് ജോലികളില്‍ വിദേശ ടെക് വര്‍ക്കര്‍മാര്‍ കാണിക്കുന്ന താല്‍പര്യം ഉയരുന്നു; നാല് വര്‍ഷത്തിനിടെ 50 ശതമാനം പെരുപ്പം; യുഎസിലെ ടെക് ഇന്റസ്ട്രിയിലേക്ക്  വിദേശികളെത്തുന്നത് കുറയുന്നു
യുഎസിലെ കുടിയേറ്റ നിയമങ്ങള്‍ ട്രംപ് ഭരണകൂടം കര്‍ക്കശമാക്കിയിരിക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടെക് വര്‍ക്കര്‍മാര്‍ യുഎസിനെ വിട്ട് കാനഡയിലേക്ക് കുടിയേറുന്നതിന് കാണിക്കുന്ന താല്‍പര്യം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിയമങ്ങള്‍ വിട്ട് വീഴ്ചയില്ലാത്തതാക്കി തീര്‍ത്തിരിക്കുന്നതിനാല്‍ യുഎസിലേക്കുള്ള കുടിയേറ്റം ദുഷ്‌കരമായിത്തീര്‍ന്നതിനെ തുടര്‍ന്നാണിത്.

ഇക്കാരണത്താല്‍ കനേഡിയന്‍ജോലികള്‍ക്കുള്ള വിദേശികളുടെ താല്‍പര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ 50 ശതമാനത്തിലധികം വര്‍ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയിലെ ടെക് ഇന്റസ്ട്രി വന്‍ വളര്‍ച്ച പ്രകടമാക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ജോലികളില്‍ വിദേശ ടെക് വര്‍ക്കര്‍മാര്‍ പുലര്‍ത്തുന്ന താല്‍പര്യം കുറഞ്ഞ് വരുന്നുവെന്നും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു.

യുഎസിലെ ടെക് ഇന്റസ്ട്രിയിലേക്ക് വിദേശത്ത് നിന്നുമുള്ള കഴിവുറ്റ ടെക് വര്‍ക്കര്‍മാരെ ഏറെ ആവശ്യമുണ്ടെങ്കിലും ഇവിടുത്തെ ഇമിഗ്രേഷന്‍ സിസ്റ്റം നാള്‍ക്ക് നാള്‍ കടുത്തതായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നതിനാല്‍ വിദേശികളെ യുഎസില്‍ നിന്നും അകറ്റുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താല്‍ 2018ന്റെ തുടക്കം മുതല്‍ അമേരിക്കയിലെ ടെക് ജോലികളില്‍ വിദേശികള്‍ക്കുള്ള താല്‍പര്യം വര്‍ധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നാണ് ഗ്ലോബല്‍ ജോബ് ലിസ്റ്റിംഗ് സൈറ്റായ ഇന്‍ഡീഡ് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ ടെക് ജോലികളിലുള്ള വിദേശികളുടെ താല്‍പര്യത്തില്‍ വലിയ വ്യത്യാസമില്ലായിരുന്നു. എന്നാല്‍ യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനേഡിയന്‍ ടെക് ജോലികളില്‍ വിദേശികള്‍ പുലര്‍ത്തുന്ന താല്‍പര്യം ഉയര്‍ന്ന നിരക്കിലുള്ളതാണെന്നാണ് ഇന്‍ഡീഡിന്റെ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. മേയ് 14ന് ഇന്‍ഡീഡില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന 14 ശതമാനം അന്വേഷണങ്ങളും വിദേശികളില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസ് ജോലികളുടെ കാര്യത്തില്‍ ഇത് വെറും ഒമ്പത് ശതമാനം മാത്രമാണ്.

Other News in this category



4malayalees Recommends