ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നു;2000 മധ്യം മുതലുണ്ടായ ജനപ്പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റത്തില്‍ നിന്നും; രാജ്യത്തെ 29 ശതമാനം അഥവാ 18 മില്യണ്‍ പേര്‍ വിദേശങ്ങളില്‍ ജനിച്ചവര്‍

ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നു;2000 മധ്യം മുതലുണ്ടായ ജനപ്പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റത്തില്‍ നിന്നും; രാജ്യത്തെ 29 ശതമാനം അഥവാ 18 മില്യണ്‍ പേര്‍ വിദേശങ്ങളില്‍ ജനിച്ചവര്‍
ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നുവെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ കുടിയേറ്റം 2000ത്തിന്റെ മധ്യം മുതല്‍ വര്‍ധിച്ച തോതിലായിത്തീര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റം പ്രധാന കാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓപ് സ്റ്റാറ്റിറ്റിക്‌സ് നിരത്തുന്ന കണക്കുകള്‍ പ്രകാരം 2019ല്‍ രാജ്യത്തെ ജനസംഖ്യ 25.09 മില്യണിലെത്തിയിരിക്കുന്നു.

ഒഫീഷ്യല്‍ സെന്‍സസ് നിരത്തുന്ന ഫലങ്ങള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യ 2011ല്‍ 21.5 മില്യണായിരുന്നു.ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ ലോകത്തില്‍ ആറാംസ്ഥാനത്തുള്ള രാജ്യമാണ്. അത് വച്ച് നോക്കുമ്പോള്‍ ലോകത്തില്‍ കുറഞ്ഞ ജനസംഖ്യയുള്ള രാജ്യവുമാണിത്. ഇത് പ്രകാരം ഓരോ സ്‌ക്വയര്‍ മൈലിലും ഇവിടെ മൂന്ന് പേര്‍ മാത്രമാണുള്ളത്.2018ല്‍ ഓസ്‌ട്രേലിയയില്‍ ഏഴ് മില്യണിലധികം കുടിയേറ്റക്കാരാണുള്ളതെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സിലെ അസിസ്റ്റന്റ് ഡയറക്ടറായ നെയില്‍ സ്‌കോട്ട് പറയുന്നത്.

ഇത് പ്രകാരം രാജ്യത്തുള്ള 29 ശതമാനം പേരും വിദേശങ്ങളില്‍ ജനിച്ചവരാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കുടിയേറ്റക്കാരെത്തിയിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയ ഒരു ബഹുസംസ്‌കാര രാജ്യമായിത്തീര്‍ന്നിട്ടുണ്ട്.ഓസ്‌ട്രേലയയിലുള്ള 18 മില്യണ്‍ പേര്‍ വിദേശങ്ങളില്‍ ജനിച്ചവരാണ്.2018 ജൂണ്‍ 30-ന് അവസാനിച്ച വര്‍ഷത്തില്‍ 5,26,000 പുതിയ കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്നിരുന്നത്. ഈ വര്‍ഷത്തില്‍ 2,89,000 പേരാണ് ഓസ്‌ട്രേലിയ വിട്ട് മറ്റ് രാജ്യങ്ങളില്‍ താമസിക്കാന്‍ പോയിരിക്കുന്നത്. മൊത്തം കുടിയേറ്റക്കാരില്‍ 62 ശതമാനം പേര്‍ പ്രൊവിഷണല്‍ വിസ ഹോള്‍ഡര്‍മാരാണ്. ഇതില്‍ 30 ശതമാനം വരുന്ന സ്റ്റുഡന്റ് വിസ ഹോള്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends