വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വേഗതാപരിധി മണിക്കൂറിന് പത്ത് കിലോമീറ്ററായി ചുരുക്കാന്‍ നിര്‍ദേശിച്ച് റോഡ് സേഫ്റ്റി കൗണ്‍സില്‍; ഇതിലൂടെ റോഡപകടങ്ങള്‍ കുറച്ച് ജീവനുകള്‍ രക്ഷിക്കാം; കൂടാതെ ഇന്ധന-സാമ്പത്തിക ലാഭവുമേറെ; നിര്‍ദേശത്തോട് മുഖം തിരിച്ച് സര്‍ക്കാര്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വേഗതാപരിധി മണിക്കൂറിന് പത്ത് കിലോമീറ്ററായി ചുരുക്കാന്‍ നിര്‍ദേശിച്ച് റോഡ് സേഫ്റ്റി കൗണ്‍സില്‍; ഇതിലൂടെ റോഡപകടങ്ങള്‍ കുറച്ച് ജീവനുകള്‍ രക്ഷിക്കാം; കൂടാതെ ഇന്ധന-സാമ്പത്തിക ലാഭവുമേറെ; നിര്‍ദേശത്തോട് മുഖം തിരിച്ച് സര്‍ക്കാര്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലുടനീളമുള്ള വേഗതാ പരിധികള്‍ മണിക്കൂറിന് പത്ത് കിലോമീറ്ററായി താഴ്ത്തണമെന്ന നിര്‍ദേശവുമായി സ്‌റ്റേറ്റിലെ റോഡ് സേഫ്റ്റി അഥോറിറ്റി രംഗത്തെത്തി. ഇത്തരത്തില്‍ വേഗതാ പരിധി കുറയ്ക്കുന്നതിലൂടെ റോഡപകട മരണങ്ങള്‍ കുറയ്ക്കാനാവുമെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറിലൂടെ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശം നടപ്പിലാക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നതിന് പുറമെ സാമ്പത്തികലാഭവുമുണ്ടാകുമെന്നാണ് കൗണ്‍സില്‍ ചെയര്‍മാനായ ലെയിന്‍ കാമറോണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സ്റ്റേറ്റിലെ പ്രധാനപ്പെട്ട ഹൈവേകളും ഫ്രീവേകളും ഈ വേഗതാപരിധി നടപ്പിലാക്കിയാല്‍ ഇന്ധനം ലാഭിക്കാനും അപകടങ്ങള്‍ കുറച്ച് ജീവന്‍ രക്ഷിക്കാനും സാധിക്കുമെന്നാണ് ശനിയാഴ്ച റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ഹൈവേകളിലും ഫ്രീവേകളിലും വേഗതാ പരിധി പത്ത് ശതമാനം കുറയ്ക്കുന്നതിലൂടെ അത് സമൂഹത്തിന് 33 ശതമാനം മെച്ചമുണ്ടാക്കുമെന്നും കാമറോണ്‍ പറയുന്നത്. ഇത്തരത്തില്‍ മണിക്കൂറിന് പത്ത് കിലോമീറ്റര്‍ എന്ന വേഗതാ പരിധി അര്‍ബന്‍ റോഡുകളിലും ബാക്ക് സ്ട്രീറ്റുകളിലും നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

എന്നാല്‍ ഈ നിര്‍ദേശത്തോട് സ്‌റ്റേറ്റിലെ മാക് ഗോവന്‍ സര്‍ക്കാര്‍ അകലം പാലിക്കുകയാണ് ചെയ്യുന്നത്. അതതിടത്തെ സമൂഹം ആവശ്യപ്പെട്ടാല്‍ മാത്രമേ വേഗത ഇത്തരത്തില്‍ കുറയ്ക്കുകയുള്ളുവെന്ന നിലപാടാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇത്തരം പരിഷ്‌കാരം നടപ്പിലാക്കിയാല്‍ അമിതവേഗത്തിന് ചുമത്തുന്ന പിഴയില്‍ നിന്നും ലഭിക്കുന്ന വരുമാനം മൂന്നിരട്ടിയായിത്തീരുമെന്നാണ് ഓപ്പോസിഷന്‍ റോഡ് സേഫ്റ്റി മിനിസ്റ്ററായ പീറ്റര്‍ കാട്‌സാബാനിസ് അഭിപ്രായപ്പെടുന്നത്.

Other News in this category



4malayalees Recommends