മടങ്ങാന്‍ സമയമായെന്ന ഇന്ത്യന്‍ മോഡലിന്റെ വാക്കുകള്‍ അറംപറ്റി ; ബസ് അപകടത്തില്‍ മരിച്ച മോഡല്‍ അവസാനം പങ്കുവച്ച വാക്കുകള്‍ വേദനയാകുന്നു

മടങ്ങാന്‍ സമയമായെന്ന ഇന്ത്യന്‍ മോഡലിന്റെ വാക്കുകള്‍ അറംപറ്റി ; ബസ് അപകടത്തില്‍ മരിച്ച മോഡല്‍ അവസാനം പങ്കുവച്ച വാക്കുകള്‍ വേദനയാകുന്നു
ഇന്ത്യന്‍ മോഡലിന്റെ അവസാന ഇന്‍സ്റ്റഗ്രാം കുറിപ്പ്. ഒമാനില്‍ പെരുന്നാള്‍ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡല്‍ പങ്കുവച്ച അവസാന ചിത്രങ്ങളിലൊന്നില്‍ എഴുതിയ കുറിപ്പാണ് സുഹൃത്തുക്കള്‍ക്ക് തീരാവേദനയായത്. 'വീട്ടിലേക്ക് മടങ്ങാന്‍ സമയമായി' എന്നാണ് അവര്‍ ചിത്രത്തില്‍ എഴുതിയത്. റോഷ്‌നി ദുബായിലേക്ക് മടങ്ങുന്ന കാര്യമാവും സൂചിപ്പിച്ചിരിക്കുകയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു 22 കാരിയായ റോഷ്‌നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്‌നി പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയില്‍ ഏറെ ആരാധകരുള്ള റോഷ്‌നിയുടെ മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിരവധിയാളുകളാണ് എത്തിയത്.

ശനിയാഴ്ച്ച വൈകുന്നേരം 7.45ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്‌നിയുടെ മൃതദേഹം സംസ്‌കരിച്ചത്. നാട്ടില്‍നിന്ന് പിതാവും സഹോദരനും എത്തിയാണ് റോഷ്‌നിയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഒമാന്‍ സര്‍ക്കാരിന്റെ യാത്രാബസ്, റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേരും ഇന്ത്യക്കാരാണ്. ഇതില്‍ 8 പേര്‍ മലയാളികളാണ്.
Other News in this category



4malayalees Recommends