കള്ളന്‍... കള്ളന്‍.. മാപ്പു പറയൂ ; ലണ്ടനില്‍ ക്രിക്കറ്റ് കാണാന്‍ വന്ന വിജയ് മല്ല്യയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ ചീത്തവിളി

കള്ളന്‍... കള്ളന്‍.. മാപ്പു പറയൂ ; ലണ്ടനില്‍ ക്രിക്കറ്റ് കാണാന്‍ വന്ന വിജയ് മല്ല്യയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ ചീത്തവിളി
ഇന്ത്യ ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യയ്‌ക്കെതിരെ ഓവനില്‍ ഇന്ത്യന്‍ ആരാധകരുടെ തെറിവിളി. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായിപ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്ന വിജയ് മല്ല്യ, ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം കാണാന്‍ എത്തിയപ്പോഴാണ് സംഭവം. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍ കള്ളന്‍ കള്ളന്‍ എന്ന് വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.

' ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ' ആളുകള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ മല്ല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കളിക്കിടെ ഓവല്‍ സ്റ്റേഡിയത്തില്‍ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം വിജയ് മല്ല്യ ട്വിറ്റ് ചെയ്തിരുന്നു.

ലണ്ടനിലെ ഓവലില്‍ നടക്കുന്ന മത്സരത്തിന് എത്തിയ മല്ല്യയുടെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മല്ല്യ സ്ഥിരം സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്. മത്സരവേദിക്ക് പുറത്ത് വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ മാധ്യമങ്ങളോട് താന്‍ മത്സരം കാണുവാന്‍ മാത്രം വന്നതാണെന്ന് മല്ല്യ പ്രതികരിച്ചിരുന്നു.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലി അടക്കം കളിക്കുന്ന റോയല്‍ ചലഞ്ചേര്‍സ് ബംഗലൂര്‍ ഐപിഎല്‍ ടീമിന്റെ ഉടമയായിരുന്നു വിജയ് മല്ല്യ. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായിപ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്ല്യ. 2016 മാര്‍ച്ച് 2നാണ് മല്ല്യ ഇന്ത്യയില്‍ നിന്നും കടന്നത്. മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ലണ്ടന്‍ കീഴ്‌കോടതി വിധിച്ചിരുന്നു. ലണ്ടന്‍ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ വിജയ് മല്ല്യയുടെ ഹര്‍ജിയില്‍ വാദം നടക്കുന്നാണ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ബ്രിട്ടീഷ് നീക്കം വൈകിപ്പിക്കുന്നത്. ജൂലൈ 2 നാണ് ഇനി ഈ കേസ് ലണ്ടനിലെ മേല്‍ക്കോടതി പരിഗണിക്കുക.

Other News in this category4malayalees Recommends