ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക് ; കുത്തേറ്റ ഒരു മലയാളി മരിച്ചു ; മറ്റൊരാള്‍ ചികിത്സയില്‍

ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക് ; കുത്തേറ്റ ഒരു മലയാളി മരിച്ചു ; മറ്റൊരാള്‍ ചികിത്സയില്‍
ഇസ്രയേലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഇന്ത്യക്കാര്‍ തമ്മിലുള്ള വഴക്കിനിടെ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റിലായി.

മലയാളിയായ ജെറോം ആര്‍തര്‍ ഫിലിപ്പാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പീറ്റര്‍ സേവ്യര്‍ എന്നയാളാണ് ചികിത്സയിലുള്ള മറ്റൊരു മലയാളി. ജെറോമിനൊപ്പം താമസിച്ചിരുന്ന രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

Other News in this category4malayalees Recommends