മാനിട്ടോബ 209 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു; 121 എണ്ണം സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ സ്ട്രീമുകാര്‍ക്കും 60 എണ്ണം സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസുകാര്‍ക്കും 28 എണ്ണം ഐഇ സ്ട്രീമിനും

മാനിട്ടോബ 209 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു; 121 എണ്ണം സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ സ്ട്രീമുകാര്‍ക്കും 60 എണ്ണം സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസുകാര്‍ക്കും 28 എണ്ണം ഐഇ സ്ട്രീമിനും

മാനിട്ടോബ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കുമായി പുതിയ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു. ജൂണ്‍ ഏഴിന് നടന്ന എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഡ്രോയില്‍ മാനിട്ടോബ 209ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.209 ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ (എല്‍എഎ) നല്‍കിയതില്‍ 121 എണ്ണം സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ സ്ട്രീമുകാര്‍ക്കും 60 എണ്ണം സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.



28ഇന്‍വിറ്റേഷനുകള്‍ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമിനാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. പ്രവിശ്യയിലെ തൊഴിലുടമകളുടെ ആവശ്യത്തിനനുസൃതമായ സ്‌കില്ലുകളുള്ള ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യാനാണ് മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലൂടെ (എംപിഎന്‍പി) ഈ പ്രവിശ്യയ്ക്ക് സാധിക്കുന്നത്.


മാനിട്ടോബയില്‍ സെറ്റില്‍ ചെയ്യാനും വേഗത്തില്‍ സാമ്പത്തികമായി സ്വയം പര്യാപ്തരാകുന്നതിനും സാധിക്കുന്ന ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കുന്നത്. എംപിഎന്‍പി എന്ന കാനഡയിലെ ഏറ്റവും സക്രിയമായതും വിജയകരമായതുമായ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൊന്നാണ്. ഈ പ്രോഗ്രാം 1998ല്‍ ആരംഭിച്ചത് മുതല്‍ മൊത്തം 1,30,000 പുതിയ കുടിയേറ്റക്കാര്‍ക്ക് കാനഡയില്‍ സെറ്റില്‍ ചെയ്യാന്‍ ഈ പ്രോഗ്രാം സഹായിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends