ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുമ്പ് തിരിച്ചടി ; ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് ; താരം കളിച്ചേക്കില്ല ?

ന്യൂസിലന്‍ഡുമായുള്ള മത്സരത്തിന് മുമ്പ് തിരിച്ചടി ; ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് ; താരം കളിച്ചേക്കില്ല ?
ലോകകപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധവാന്റെ കൈ വിരലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്.

ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടവേയാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികിത്സ നേടിയ ശേഷം ധവാന്‍ കളി തുടര്‍ന്നെങ്കിലും ഫീല്‍ഡിങ്ങില്‍ ഇറങ്ങിയില്ല. ഇന്ന് സ്‌കാനിങ് പൂര്‍ത്തിയാക്കിയ ശേഷമേ പരിക്ക് എത്ര ഗുരുതരമെന്ന് അറിയാനാകൂ.

ഓസ്‌ട്രേലിയയ്ക്ക് എതിരായി ധവാന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയം സാധ്യമാക്കിയത്. മറ്റന്നാളാണ് ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ മത്സരം.

Other News in this category4malayalees Recommends