സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല ; ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല ; ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു
സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലെന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ മുംജെലി ജില്ലയിലെ ബൊന്താരയിലാണ് സംഭവം. ഭാര്യാ ബന്ധുക്കള്‍ ബൈക്ക് നല്‍കാത്തതിനെ തുടര്‍ന്ന് വടിയുപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക തെളിവ് മറയ്ക്കാനായി പ്രതി ഭാര്യയുടെ ശരീരം പെട്രോളൊഴിച്ച് കത്തിച്ചു. മാത്രമല്ല ഭാര്യ ജീവന്‍ ഒടുക്കിയെന്ന് ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭര്‍ത്താവ് കുടുങ്ങി.

ജൂണ്‍ 8നാണ് സംഭവം നടന്നത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

Other News in this category4malayalees Recommends