പരിക്ക് ;ധവാന്‍ ലോകകപ്പിലുണ്ടാകില്ല ; ഇന്ത്യയ്ക്കിത് തിരിച്ചടി

പരിക്ക് ;ധവാന്‍ ലോകകപ്പിലുണ്ടാകില്ല ; ഇന്ത്യയ്ക്കിത് തിരിച്ചടി
ഓസ്‌ട്രേലിയയ്‌ക്കെതിരെ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരിക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡേക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നെങ്കിലും ഫീല്‍ഡിങ്ങിലുണ്ടായിരുന്നില്ല.

ധവാന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഓസ്‌ത്രേലിയയെ തോല്‍പ്പിച്ചത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ മറ്റന്നാളാണ് ഇന്ത്യന്യൂസിലന്‍ഡ് മത്സരം. രോഹിതും കെ എല്‍ രാഹുലും ഓപ്പണ്‍ ചെയ്യും.

Other News in this category4malayalees Recommends