ബാലഭാസ്‌കറിന്റെ മരണം ; ഉറങ്ങിപ്പോയുണ്ടായ അപകടമാകാമെന്ന് ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ; പൊരുത്തകേടുകള്‍ വീണ്ടും

ബാലഭാസ്‌കറിന്റെ മരണം ; ഉറങ്ങിപ്പോയുണ്ടായ അപകടമാകാമെന്ന് ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ; പൊരുത്തകേടുകള്‍ വീണ്ടും
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെത് ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍ ഉണ്ടായ അപകടമാകാമെന്ന് ദൃക്‌സാക്ഷിയായ കെ എസ് ആര്‍ടിസി ഡ്രൈവര്‍ സി അജി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം ആരോപണ വിധേയരുടേയെല്ലാം സാമ്പത്തിക സ്രോതസ് പരിശോധിക്കാന്‍ അന്വേഷണ സംഘം റിസര്‍വ് ബാങ്കിന്റെയും റവന്യൂവകുപ്പിന്റെയും സഹായം തേടി.

പ്രധാന കാര്യം ആറ്റിങ്ങല്‍ മുതല്‍ അപകടം വരെ ദുരൂഹതയുണര്‍ത്തുന്നത് ഒന്നും സംഭവിച്ചില്ലെന്നാണ്. വെള്ളകാറിന് അപകടവുമായി ബന്ധമില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്ന് വര്‍ഷങ്ങളുടെ ഡ്രൈവിങ് പരിചയമുള്ള അജി സാക്ഷ്യപ്പെടുത്തുന്നത് മുഖവിലക്കെടുക്കാമെന്നും കരുതുന്നു.

പൊരുത്തക്കേടായി തുടരുന്നത് ഡ്രൈവിങ് സീറ്റില്‍ കണ്ടത് ബാലഭാസ്‌കറെയാണെന്ന മൊഴിയാണ്. എന്നാല്‍ ബാലഭാസ്‌കറെ അറിയില്ലെന്നും പിറ്റേ ദിവസം വാര്‍ത്ത കണ്ടപ്പോഴാണ് മനസിലായതെന്നും അജി പറയുന്നുണ്ട്. ഡ്രൈവറെ സംബന്ധിച്ചുള്ള മൊഴി സംശയനിഴലിലാണ്.

Other News in this category4malayalees Recommends