രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ ആത്മ പരിശോധന നടത്തണമെന്ന് ഒവൈസി ; നിങ്ങളുടെ വോട്ടുകള്‍ എവിടേക്ക് പോകുന്നുവെന്ന് പരിശോധിക്കണം

രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ ആത്മ പരിശോധന നടത്തണമെന്ന് ഒവൈസി ; നിങ്ങളുടെ വോട്ടുകള്‍ എവിടേക്ക് പോകുന്നുവെന്ന് പരിശോധിക്കണം
രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ ആത്മ പരിശോധന നടത്തണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. തങ്ങളുടെ വോട്ടുകള്‍ എവിടേക്കാണ് പോകുന്നതെന്ന് മുസ്ലിങ്ങള്‍ ഗൗരവമായി പരിശോധിക്കണം. ഇപ്പോള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമാണ് ബിജെപിയെ നേരിടാനുള്ള ശക്തിയുള്ളത്.

കോണ്‍ഗ്രസിനെയോ മറ്റ് മതേതര പാര്‍ട്ടികളേയോ ഉപേക്ഷിക്കാന്‍ വേണ്ടിയല്ല ഇതു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അഭിലാഷങ്ങളും നടത്തി തരാനുള്ള കരുത്ത് ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത് മുസ്ലിങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഒവൈസി പറഞ്ഞിരുന്നു. തങ്ങളുടെ കാരണവന്മാര്‍ കരുതിയത് 1947 ആഗസ്റ്റ് 15 ന് ഇതൊരു പുതിയ ഇന്ത്യയാകുമെന്നാണ്. ആസാദിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അണികളുടേയും ഇന്ത്യയാകുമെന്നും കരുതി. തങ്ങളുടെ സ്ഥാനം തങ്ങള്‍ക്കു തന്നെ കിട്ടും. ആരുടേയും ദാനത്താല്‍ തനങ്ങള്‍ക്കു ജീവിക്കേണ്ടെന്നും ഒവൈസി പറഞ്ഞു.

Other News in this category4malayalees Recommends