യുഎസുമായി യാതൊരു വിധത്തിലുമുള്ള രഹസ്യ ഇമിഗ്രേഷന്‍ ഡീലുമില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി; പ്രശ്‌നം പരിഹരിക്കാന്‍ ഇരുപക്ഷവും നീക്കുപോക്കുണ്ടായെന്ന് മാര്‍സെലോ എബ്രാര്‍ഡ്; കുടിയേറ്റപ്രവാഹം നിയന്ത്രിക്കാനായില്ലെങ്കില്‍ നിയമത്തില്‍ അഴിച്ച് പണി

യുഎസുമായി  യാതൊരു വിധത്തിലുമുള്ള രഹസ്യ ഇമിഗ്രേഷന്‍ ഡീലുമില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി; പ്രശ്‌നം പരിഹരിക്കാന്‍ ഇരുപക്ഷവും നീക്കുപോക്കുണ്ടായെന്ന് മാര്‍സെലോ എബ്രാര്‍ഡ്;  കുടിയേറ്റപ്രവാഹം നിയന്ത്രിക്കാനായില്ലെങ്കില്‍ നിയമത്തില്‍ അഴിച്ച് പണി
യുഎസുമായി നിലവില്‍ യാതൊരു വിധത്തിലുമുള്ള രഹസ്യ ഇമിഗ്രേഷന്‍ ഡീലും ഇല്ലെന്ന് വ്യക്തമാക്കി മെക്‌സിക്കോ വിദേശകാര്യ മന്ത്രിയായ മാര്‍സെലോ എബ്രാര്‍ഡ് രംഗത്തെത്തി. മെക്‌സിക്കോയുമായി ഇത്തരത്തില്‍ ഒരു കരാറുണ്ടാക്കിയെന്നും അതുടന്‍ പ്രസിദ്ധീകരിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തെ വരും മാസങ്ങളില്‍ വിലയിരുത്തുമെന്ന കാര്യത്തില്‍ ഇരു പക്ഷവും തമ്മില്‍ ഒരു നീക്ക് പോക്കുണ്ടായെന്ന് മാത്രമേയുള്ളുവെന്നാണ് മെക്‌സിക്കോ സിറ്റിയില്‍ ഒരു ന്യൂസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കൊണ്ട് എബ്രാര്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസിന്റെ അതിര്‍ത്തി കടന്ന് അവിടേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്നും അദ്ദേഹം പറയുന്നു.

തുടര്‍ന്ന് ഇത്തരത്തിലുള്ള കുടിയേറ്റത്തില്‍ കാര്യമായ കുറവ് വരുത്തുന്നതിന് വേണ്ടി റീജിയണല്‍ അസൈലം നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തുന്നതിന് തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിലൂടെ മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തില്‍ കാര്യമായ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എബ്രാര്‍ഡ് പറയുന്നു. മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തില്‍ കാര്യമായ കുറവ് വരുത്തിയില്ലെങ്കില്‍ മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി നടത്തുന്ന വസ്തുക്കള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തുമെന്ന മുന്നറിയിപ്പ് ട്രംപ് നേരത്തെ ഉയര്‍ത്തിയിരുന്നു.

Other News in this category4malayalees Recommends