ബിഹാറില്‍ 48 മണിക്കൂറിനിടെ 36 കുട്ടികള്‍ മരിച്ചു ; മസ്തിഷ്‌ക വീക്കമാകാം മരണ കാരണമെന്ന് റിപ്പോര്‍ട്ട്

ബിഹാറില്‍ 48 മണിക്കൂറിനിടെ 36 കുട്ടികള്‍ മരിച്ചു ; മസ്തിഷ്‌ക വീക്കമാകാം മരണ കാരണമെന്ന് റിപ്പോര്‍ട്ട്
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ 48 മണിക്കൂറിനിടെ 36 കുട്ടികള്‍മരിച്ചു. മസ്തിഷ്‌ക വീക്കം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 133 കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഹൈപ്പോഗ്‌ളൈസീമിയ മൂലമാണ് കുട്ടികള്‍ മരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ പഠനം ആവശ്യമുണ്ട്. 90 ശതമാനം മരണത്തിനും കാരണം ഇതാണെന്നാണ് മുസാഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ് കുട്ടികള്‍. വേനല്‍ കാലത്ത് മസ്തിഷ്‌ക വീക്കം റിപ്പോര്‍ട്ട് ചെയ്യുന്നത് അധികമാണ്. 15 വയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.

കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends