മുത്തലാഖ് ബില്ലുമായി വീണ്ടും ബിജെപി ; ലോക്‌സഭയുടെ ആദ്യസെഷനില്‍ തന്നെ ബില്‍ അവതരിപ്പിക്കും

മുത്തലാഖ് ബില്ലുമായി വീണ്ടും ബിജെപി ; ലോക്‌സഭയുടെ ആദ്യസെഷനില്‍ തന്നെ ബില്‍ അവതരിപ്പിക്കും
രാജ്യസഭയില്‍ പാസ്സാകാതെപോയ മുത്തലാഖ് ബില്ലുമായി കേന്ദ്രം വീണ്ടും. ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ മുത്തലാഖ് ബില്‍ കൊണ്ടുവരന്ന കാര്യം ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണകേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നെങ്കിലും ലോക്‌സഭാ പാസ്സാക്കിയെങ്കിലും രാജ്യസഭയില്‍ പാസ്സാക്കാനായില്ല. കാലാവധി കഴിഞ്ഞുപോയ ബില്‍ കാലാഹരണപ്പെടുകയും ചെയ്തു. ഇതോടെയാണ് വീണ്ടും വിഷയം ആലോചിക്കുന്നത്.

മൂന്നുതവണ തലാഖ് ചൊല്ലിയ ശേഷം ഭാര്യയെ ഉപേക്ഷിക്കുന്ന രീതി തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്നാണ് ഇസ്ലാമിക വനിതാ സംഘടനകളുടെ പരാതി. ഫോണിലൂടെ വരെ തലാഖ് ചൊല്ലി പുരുഷന്മാര്‍ ഏകപക്ഷീയമായി വിവാഹ മോചനം നേടുകയാണ്. ഇത് നീതിയല്ലെന്ന് കാണിച്ചാണ് സ്ത്രീകള്‍ രംഗത്തുവന്നത്. മുത്തലാഖ് നിയമം പാസാകുന്നതോടെ മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമായി ഇതു മാറും.

മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ കൈ കടത്തേണ്ടെന്നാണ് മുസ്ലീം സംഘടനകളുടെ നിലപാട്. 2018 ഡിസംബറിലാണ് മുത്തലാഖിനെതിരെ മുസ്ലീം വിമന്‍ ബില്‍ ലോക്‌സഭ പാസാക്കിയത്. കോണ്‍ഗ്രസ് ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കാനായില്ല. കേന്ദ്രം പുതിയ സെഷനില്‍ ആദ്യബില്ലായി കൊണ്ടുവരിക മുത്തലാഖായിരിക്കും.

Other News in this category4malayalees Recommends