സിസിടിവി ക്യാമറയില്‍ പ്രേത രൂപം കണ്ട് ഞെട്ടി വീട്ടമ്മ ; സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചാ വിഷയം

സിസിടിവി ക്യാമറയില്‍ പ്രേത രൂപം കണ്ട് ഞെട്ടി വീട്ടമ്മ ; സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചാ വിഷയം
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മെലിഞ്ഞ് പ്രേത സമാനമായ രൂപത്തെയാണ് കാമറയില്‍ കണ്ടത്. ഇതിന്റെ വീഡിയോ വിവിയന്‍ ഗോമസ് എന്ന വീട്ടുടമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന കാറിന്റെ അരികിലാണ് ആദ്യം നിഴല്‍പോലെ രൂപം കണ്ടത്. പിന്നീട് മുന്നോട്ട് നീങ്ങി. വേതാളത്തെ പോലുള്ള രൂപം നൃത്തംവച്ച് നീങ്ങുന്നതാണ് വീഡിയോയില്‍. എന്നാല്‍ വീടിന്റെ ഗേറ്റിന് സമീപമുള്ള ക്യാമറയില്‍ ഈ രൂപം കാണാനും സാധിച്ചില്ല. വീഡിയോ പങ്കുവച്ചതോടെ വലിയ ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു.

ചിലര്‍പറയുന്നു ഇത് എല്‍ഫ് എന്ന അന്യഗ്രഹ ജീവിയാണെന്ന്. ചിലര്‍ ഫോട്ടോഷോപ്പ് ചെയ്ത് ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കുകയാണിവരെന്ന് വിമര്‍ശിക്കുന്നു. എന്നാല്‍ ആരോപണത്തെ ഗോമസ് നിരസിച്ചു. ഇത് എഡിറ്റ്‌ചെയ്തിട്ടുള്ള വീഡിയോ അല്ലെന്നും ഇവര്‍ വ്യക്തമാക്കി. ലോകത്താകെയുള്ള കോടിക്കണക്കിന് പേര്‍ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.


Other News in this category4malayalees Recommends