ടിക്ക് ടോക്കില്‍ താരമാകാന്‍ നടുറോഡില്‍ യുവതിയുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ അഭ്യാസം ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ടിക്ക് ടോക്കില്‍ താരമാകാന്‍ നടുറോഡില്‍ യുവതിയുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ അഭ്യാസം ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും പിന്നാലെ യുവാക്കള്‍ക്ക് ഹരമാകുകയാണ് ടിക്ക് ടോക്ക്. ധാരാളം ഫോളോവേഴ്‌സിനെ കിട്ടാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുകയാണ് ചിലര്‍. പൊതുസ്ഥലത്ത് ചിലര്‍ ടിക് ടോക് വീഡിയോകള്‍ ചിത്രീകരിക്കുന്നുണ്ട്. ഇപ്പോഴിതാ നടുറോഡിലെ വീഡിയോ ചിത്രീകരണം പണിയായി മാറുകയായിരുന്നു.

സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ ടു വീലറില്‍ അഭ്യാസം നടത്തുന്ന വീഡിയോ ചിത്രീകരണമാണ് യുവാവിന് പണിയായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം. 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് ബൈക്കില്‍ അഭ്യാസം കാട്ടിയത്. സ്‌കൂട്ടറിന്റെ പിറകില്‍ ഒരു യുവതിയെ വച്ചാണ് അഭ്യാസം. ഇരുവരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല.

റോഡില്‍ അപകടകരമായി വാഹനമോടിച്ചതിനാണ് അറസ്റ്റ്. സ്വന്തമായി സ്‌കൂട്ടര്‍ ഇല്ലാത്ത നൂര്‍ പത്തുമാസത്തോളമായി സുഹൃത്തുക്കളുടെ വാഹനത്തില്‍ അഭ്യാസം പരിശീലിക്കുകയായിരുന്നു.


Other News in this category4malayalees Recommends