അഭിനയത്തേക്കാള്‍ പ്രിയയ്ക്ക് നല്ലത് പഠിത്തം ; അധ്യാപകര്‍ പറയുന്നതിങ്ങനെ

അഭിനയത്തേക്കാള്‍ പ്രിയയ്ക്ക് നല്ലത് പഠിത്തം ; അധ്യാപകര്‍ പറയുന്നതിങ്ങനെ
അഡാര്‍ ലവ് എന്നൊരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍ . റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബം?ഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. കൈനിറയെ ചിത്രങ്ങളുമായി സിനിമാലോകത്ത് തിളങ്ങുന്നതിനിടെ പഠിത്തത്തില്‍ അതീവശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.

രണ്ടാം വര്‍ഷ കോമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനിയാണ് പ്രിയ. അഭിനയത്തേക്കാള്‍ താന്‍ പഠിത്തത്തില്‍ മിടുക്കിയാണെന്നാണ് അധ്യാപകര്‍ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അധ്യാപകര്‍ അവരുടെ ഭാ?ഗം നീതിപൂര്‍വം പൂര്‍ത്തിയാക്കി. എന്നാല്‍ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതം പറയുന്നതാണ് 'ശ്രീദേവി ബംഗ്ലാവ്' എന്നതിനെ ചൊല്ലിയുള്ള വിവാദമായിരുന്നു ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്റെ ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്.ക്രൈം ത്രില്ലറായ ലവ് ഹാക്കര്‍ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.

Other News in this category4malayalees Recommends