കുടുംബം തിരിഞ്ഞു നോക്കുന്നില്ല ; തന്റെ ജീവിതം നരകതുല്യം ; ഹൃത്വികിന്റെ സഹോദരി

കുടുംബം തിരിഞ്ഞു നോക്കുന്നില്ല ; തന്റെ ജീവിതം നരകതുല്യം ; ഹൃത്വികിന്റെ സഹോദരി
അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍. തന്റെ അതിജീവനത്തെ കുറിച്ച് സുനൈന ഒരു പുസ്തകം എഴുതുകയും ഇതിനെ കുറിച്ച് ഹൃത്വിക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

സുനൈന ഗുരുതരാവസ്ഥയിലെന്നും ബൈ പോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കുറച്ചു ദിവസം മുമ്പ് വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ സുനൈന രംഗത്തുവന്നു. ഒപ്പം കുടുംബത്തേയും വിമര്‍ശിച്ചിരിക്കുകയാണ്.

' ഞാന്‍ ആശുപത്രിയില്‍ ചിതിത്സയിലല്ല. എനിയ്ക്ക് ബൈ പോളാര്‍ ഡിസോഡറുമില്ല. ഞാന്‍ മരുന്നു കഴിക്കുന്നുണ്ട്.ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തെ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍.അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. ആ സമയംമുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത് നരകതുല്യമായിരുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും ഇര്‍ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസമായി ഹോട്ടല്‍മുറി വാടകയ്ക്ക് എടുത്താണ് കഴിയുന്നത്. മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ ഞാന്‍ ഒരു നിലയില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. അവര്‍തന്നെ പിന്തുണയ്ക്കാത്തതില്‍ വലിയ ദുഖമുണ്ടെന്നും സുനൈന പറയുന്നു.

Other News in this category4malayalees Recommends