വാടക തരാന്‍ തയ്യാറായില്ല , ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയും ; കെജിഎഫ് താരം യാഷിനെതിരെ ആരോപണം

വാടക തരാന്‍ തയ്യാറായില്ല , ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയും ; കെജിഎഫ് താരം യാഷിനെതിരെ ആരോപണം
കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ താരമാണ് യാഷ്. കെജിഎഫ് രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് താരം. വാടക നല്‍കാത്തതിനാല്‍ ബംഗളൂരുവില്‍ അദ്ദേഹം താമസിക്കുന്ന വാടക വീട് ഒഴിയാനാവശ്യപ്പെട്ടതിന് വീട്ടുടമസ്ഥന്റെ ബന്ധുവായ ഉപേന്ദ്ര എന്നയാളെ നടന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വീടൊഴിയാനോ തങ്ങള്‍ ആവശ്യപ്പെട്ട പുതുക്കിയ വാടക നല്‍കാനോ തയ്യാറായില്ലെന്നും വീട്ടുടമ പറയുന്നു

വീട്ടുടമയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളെ യാഷ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയും തനിക്കും തന്റെ കുടുംബത്തിനും ചീത്തപ്പേര് ഉണ്ടാക്കിയതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ കുറിപ്പ് പുറത്തിറക്കാനും ആവശ്യപ്പെട്ടെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category4malayalees Recommends