ജാതി സ്പര്‍ദ്ധയുണ്ടാക്കിയെന്ന പരാതി ; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

ജാതി സ്പര്‍ദ്ധയുണ്ടാക്കിയെന്ന പരാതി ; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ  പോലീസ് കേസെടുത്തു
ജാതി സ്പര്‍ദ്ധയുണ്ടാക്കിയെന്ന പരാതിയില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാജരാജ ചോളന്‍ ഒന്നാമനെതിരെയുള്ള പരാമര്‍ശമാണ് പാ രഞ്ജിത്തിന് വിനയായത്. രാജരാജചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു പാ രഞ്ജിത് പറഞ്ഞത്.

കുംഭകോണത്തിനു സമീപം തിരുപ്പനന്തലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫാറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പാ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. ഹിന്ദു മക്കള്‍ തഞ്ചാവൂര്‍ മുന്‍ സെക്രട്ടറി ബാല പാ രഞ്ജിത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമം, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends