എക്സ്പ്രസ് എന്‍ട്രി സെലക്ഷന് സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 119ാമത് ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ജൂണ്‍ 12ന് നടത്തി. 465 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015ല്‍ എക്സ്പ്രസ് എന്‍ട്രി തുടങ്ങിയ കാലം മുതല്‍ കണക്ക് കൂട്ടുകയാണെങ്കില്‍ ഇത് 119ാമത്തെ ഡ്രോയാണ്.
വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയില്‍ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാന്‍ വേണ്ടി സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഈ വര്‍ഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറല്‍ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്, ദി ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ ക്ലാസ് ,ഫെഡറല്‍ സ്കില്‍ഡ് ട്രേഡ്സ് ക്ലാസ് എന്നിവയിലേക്കുള്ള കാനഡയുടെ ഇമിഗ്രേഷന്‍ മാനേജ്മെന്റ് സിസ്റ്റമാണ് എക്സ്പ്രസ് എന്‍ട്രി.
എക്സ്പ്രസ് എന്‍ട്രിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ
അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എക്സ്പ്രസ് എന്‍ട്രി പൂളിലേക്ക് ഒരു പ്രൊഫൈല്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അവിടെ അവര്‍ നേടിയ സിആര്‍എസിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നിര്‍വഹിക്കുന്നു. പൂളില്‍ നിന്നും നടക്കുന്ന ഇടയ്ക്കിടെയുള്ള ഡ്രോയിലൂടെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗാര്‍ത്ഥികളെ കാനഡ ഗവണ്മെന്റ് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പിആറിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 60 ദിവസത്തിനുള്ളില്‍ ഒരു കംപ്ലീറ്റി ഇഅപ്ലിക്കേഷന് സമര്‍പ്പിച്ചിരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കാനഡ ഗവണ്മെന്റ് ആ അപേക്ഷ ആറ് മാസത്തിനുളളില്‍ പ്രൊസസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇത്തരം അപേക്ഷകളില്‍ പലതും മൂന്ന് മാസക്കാലത്തിനുള്ളില്‍ തന്നെ പ്രൊസസ് ചെയ്തിട്ടുണ്ട്.
ഒരു നിശ്ചിത പോയിന്റുകള്‍ നേടിയ അപേക്ഷകരെ ഗവണ്മെന്റ് ആഴ്ചകള്‍ കൂടുമ്പോള്‍ ആ പൂളില്‍ നിന്നും തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ കട്ട്ഓഫ് സ്കോര്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്.
വയസ്, വിദ്യാഭ്യാസം, അഡാപ്റ്റബിലിറ്റി ഘടകങ്ങള്‍, ഭാഷാപരിചയം, കാനഡയിലുള്ള പ്രവൃത്തിപരിചയം, അംഗീകരിച്ച ജോലി ഓഫര്‍, തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് അപേക്ഷര്‍ക്ക് പോയിന്റ് നല്‍കുന്നത്. 1200 പോയിന്റ് സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് പോയിന്റുകള്‍ നല്കപ്പെടുന്നത്. തുടര്‍ന്ന് അവരെ ഒരു പൂളിലേക്ക് എന്റര്‍ ചെയ്യുകയും ചെയ്യുന്നു.ഒരു കനേഡിയന്‍ ജോലി ഓഫര്‍ (ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസെസ്മെന്റ് അല്ലെങ്കില്‍ എല്‍എംഐഎ) ഉളളവര്‍ക്കോ ഒരു പ്രവിശ്യ നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ക്കോ ഓട്ടോമാറ്റിക്കായി 600 പോയിന്റുകള്‍ ലഭിക്കും.
2015ജനുവരി മുതല്‍ 2019 ജൂണ്‍ 12 വരെയുള്ള എക്സ്പ്രസ് എന്‍ട്രി ഒറ്റനോട്ടത്തില്‍
1.ലോഞ്ച് ചെയ്തത് 2015 ജനുവരി ഒന്നിന്
2.പൂളില്‍ നിന്നുള്ള ആദ്യ ഡ്രോ നടന്നത്ജനവരി 31
3.പൂളില്‍ നിന്നുള്ള ഏറ്റവും പുതിയ ഡ്രോ നടന്നത് 2019 ജൂണ്‍ 12
4.ഏറ്റവും മികച്ച ഇമിഗ്രേഷന്‍ സിസ്റ്റങ്ങളിലൊന്ന്
5.ഏറ്റവും കുടുതല്‍ ഇന്‍വിറ്റേഷനുകള്‍ ഒരു ദിവസം ഇഷ്യൂ ചെയ്ത ഡ്രോ 2017 ഏപ്രില്‍ 12നായിരുന്നു. അന്ന് 3923 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തത്.
6- ഏറ്റവും കുറഞ്ഞ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്ത ഡ്രോ 2017 മേയ് 26നാണ് നടന്നത്. അന്ന് വെറും 143 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.
7. 2015മെയ് 22നും ജൂണ്‍ 12നും നടന്ന ഡ്രോകളില്‍ ഏറ്റവും കുറഞ്ഞ സിആര്‍എസ് പോയിന്റായ 273 പോയിന്റുകള്‍ നേടിയവര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയിരുന്നു.
8.2015 ഏപ്രില്‍ 17നും മെയ് 22നും നടന്ന ഡ്രോയ്ക്കിടയിലെ സിആര്‍എസ് പോയിന്റുകളുടെ വര്‍ധന 0 ആയിരുന്നു.
9. 2015 ഏപ്രില്‍ 17നും മെയ് 22നും നടന്ന ഡ്രോകള്ക്കിടയില് സിആര്‍എസ് പോയിന്റുകള്‍ 302 ആയി വര്‍ധിച്ചിരുന്നു.
10.ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഇടവേള വന്ന ഡ്രോകള്‍ 2015 ഏപ്രില്‍ 17നും 2015മെയ് 22 നടന്നവയായിരുന്നു. 35 ദിവസങ്ങളായിരുന്നു ഇടവേള.
11.ഏറ്റവും കുറഞ്ഞ ഇടവേളയുണ്ടായത് അഞ്ച് പ്രാവശ്യമായിരുന്നു. ഏഴ് ദിവസങ്ങളായിരുന്നു ഇടവേളയുണ്ടായിരുന്നത്.
12.ഇത്രയും കാലത്തിനിടെ മൊത്തം ഇഷ്യൂ ചെയ്ത ഇന്‍വിറ്റേഷനുകള്‍ 205,568 എണ്ണം.
എ-2015ല്‍ ഇഷ്യൂ ചെയ്ത ഇന്‍വിറ്റേഷനുകള്‍-31,063
ബി-2016ല്‍ ഇഷ്യൂ ചെയ്ത ഇന്‍വിറ്റേഷനുകള്‍-33,782
സി-2017ല്‍ ഇഷ്യൂ ചെയ്ത ഇന്‍വിറ്റേഷനുകള്‍-86,023
ഡി-2018ല്‍ ഇഷ്യൂ ചെയ്ത ഇന്‍വിറ്റേഷനുകള്‍-85,900
ഇ-2019ല്‍ ഇഷ്യൂ ചെയ്ത ഇന്‍വിറ്റേഷനുകള്‍-38,450