എച്ച്1 ബി വിസകള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണം; ഗുരുതരമായി ബാധിച്ചത് ഇന്ത്യന്‍ ഐടി കമ്പനികളെ മാത്രം; അമേരിക്കന്‍ കമ്പനികള്‍ ഇത്തരം വിസകളിലൂടെ ഇന്ത്യന്‍ ഐടി പ്രഫഷണലുകളെ ഹയര്‍ ചെയ്യുന്നതില്‍ കുറവില്ല

എച്ച്1 ബി വിസകള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണം; ഗുരുതരമായി ബാധിച്ചത് ഇന്ത്യന്‍ ഐടി കമ്പനികളെ മാത്രം; അമേരിക്കന്‍ കമ്പനികള്‍ ഇത്തരം വിസകളിലൂടെ ഇന്ത്യന്‍ ഐടി പ്രഫഷണലുകളെ ഹയര്‍ ചെയ്യുന്നതില്‍ കുറവില്ല
ട്രംപ് അധികാരത്തിലെത്തിയ ശേഷം എച്ച്1 ബി വിസകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. പ്രധാനമായും ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് എച്ച് 1 ബി വിസകളെ പ്രയോജനപ്പെടുത്തുന്നതെന്നതിനാല്‍ ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യന്‍ കമ്പനികളെയും ഇന്ത്യന്‍ പ്രഫഷണലുകളെയുമാണ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ കമ്പനികളിലും ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് എച്ച് 1 ബി വിസകള്‍ ലഭിക്കുന്നതിന് നിലവിലും ബുദ്ധിമുട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

അതായത് മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ വര്‍ക്കര്‍മാരെ ഹയര്‍ ചെയ്യുന്നതിന് ശ്രമിക്കുന്ന എല്ലാ കമ്പനികളിലും എച്ച് 1ബി വിസ നിരസിക്കല്‍ നിരക്ക് തുല്യമല്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.യുഎസ് ഇമിഗ്രേഷന്‍ സര്‍വീസില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഇന്ത്യന്‍ ഐടി കമ്പനികളിലാണ് എച്ച് 1 ബി വിസ നിരസിക്കല്‍ നിരക്ക് കൂടുതലെന്നും എന്നാല്‍ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ ഇത് അത്ര രൂക്ഷമല്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

അതായത് ട്രംപ് സര്‍ക്കാരിന്റെ ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എന്ന നയം ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളായ കാപ്‌ജെമിനി, കോഗ്നിസാന്റ്, ഇന്‍ഫോസിസ് , ഡെലോയ്റ്റ് എന്നിവയെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നതെന്നാണ് മുന്‍ ഇന്‍ഫോസിസ് സിഎഫ് ഒയും സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്ററുമായ ആയ മോഹന്‍ദാസ് പൈ ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യയോട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ട്രംപിന്റെ ഈ നയം യുഎസ് ഐടി സ്ഥാപനങ്ങളായ ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയവയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എച്ച് 1 ബി വിസയിലൂടെ ഇവ ഇന്ത്യന്‍ പ്രഫഷണലുകളെ ഹയര്‍ ചെയ്യുന്നതില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends