എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തു;ഇതിനായി പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചു; ജൂണ്‍ ഒന്നിനും 14നും ഇടയില്‍ ഇഒഐ സമര്‍പ്പിക്കാം; നിശ്ചിത യോഗ്യതകള്‍ നിര്‍ബന്ധം

എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തു;ഇതിനായി പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചു; ജൂണ്‍ ഒന്നിനും 14നും ഇടയില്‍ ഇഒഐ സമര്‍പ്പിക്കാം; നിശ്ചിത യോഗ്യതകള്‍ നിര്‍ബന്ധം
എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഇതിനായി ഓര്‍ന പുതിയൊരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്. പുതിയ ഇഒഐ സിസ്റ്റത്തിലൂടെ ദി ഓര്‍ന റീജിയണല്‍ ഡെവലപ്‌മെന്റ് അഥോറിറ്റിക്ക് സ്‌റ്റേറ്റ് നോമിനേഷനായി ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സാധിക്കും.

നിലവില്‍ ഓര്‍നയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ നോമിനേഷനായി പരിഗണിക്കുന്നതിന് മുന്‍ഗണനയേകുന്നത്. ഇവര്‍ക്ക് തങ്ങളുടെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ജൂണ്‍ ഒന്നിനും 14നും ഇടയില്‍ സമര്‍പ്പിക്കാവുന്നതാണ്. ഓരോ മാസവും ഒന്നിനും 14നും തിയതികള്‍ക്കിടയില്‍ ഓര്‍ന വിസ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുകയും ചെയ്യും. ജൂണിലെ ഇഒഐക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ പ്രതിപാദിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.

1- ഓര്‍നയില്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്ത് ജീവിച്ചവരാകണം.

2- ഇവര്‍ ആഴ്ചയില്‍ 30 മണിക്കൂറുകളെങ്കിലും ഇവിടെ ജോലി ചെയ്തവരായിരിക്കണം.

3- അപേക്ഷകനെ നോമിനേറ്റ് ചെയ്യുന്ന ഒക്യുപേഷന്‍ ഓര്‍നയിലെ സ്‌കില്‍സ് ഒക്യുപേഷന്‍ ലിസ്റ്റിലുണ്ടായിരിക്കണം.

4- നോമിനേറ്റ് ചെയ്യപ്പെടുന്ന ജോലി ഓര്‍നയ്ക്കായുള്ള ലോംഗ് ടേം, മീഡിയം അല്ലെങ്കില്‍ ഷോര്‍ട്ട് ടേം സ്‌കില്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായിരിക്കണം.

Other News in this category



4malayalees Recommends