ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവവും, ഓണവും സെപ്റ്റംബര്‍ 21ന്

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവവും, ഓണവും സെപ്റ്റംബര്‍ 21ന്
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) യുവജനോത്സവവും ഓണവും സംയുക്തമായി സെപ്റ്റംബര്‍ 21നു ശനിയാഴ്ച നടത്തും. സീറോ മലബാര്‍ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയങ്ങളില്‍ വച്ചു അന്നേദിവസം രാവിലെ 8.30നു യുവജനോത്സവം ആരംഭിക്കും. തുടര്‍ന്നു വൈകുന്നേരം 6 മണിയോടെ ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും.


ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍ 28 വര്‍ഷം മുമ്പ് അമേരിക്കയില്‍ ആദ്യമായി കലാമേള സംഘടിപ്പിച്ച ആദ്യത്തെ മലയാളി സംഘടനയാണ് ഐ.എം.എ. അതുകൊണ്ടുതന്നെ കകലാമേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം ഉത്സാഹം കാണിക്കാറുണ്ട്. മുന്‍കാലങ്ങളില്‍ ഐ.എം.എയുടെ കലാമേളകളില്‍ പങ്കെടുത്ത് തങ്ങളുടെ കഴിവ് തെളിയിച്ച കുട്ടികള്‍ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളില്‍ വിരാജിക്കുന്നവരാണ്. കുട്ടികളുടെ സഭാകമ്പവും ലജ്ജാശീലവും മാറ്റിയെടുക്കാന്‍ ഐ.എം.എയുടെ നേതൃത്വത്തിലുള്ള കലാമേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.


ഈ പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കലാമേളയെ നയിക്കാന്‍ മറിയാമ്മ പിള്ള, സുനേന ചാക്കോ, സാം ജോര്‍ജ്, ജോസി കുരിശിങ്കല്‍, തോമസ് ജോര്‍ജ്, വന്ദന മാളിയേക്കല്‍, ഷാനി ഏബ്രഹാം, ജെസി മാത്യു, രാജു പാറയില്‍, ജോര്‍ജ് ചക്കാലത്തൊട്ടിയില്‍ എന്നിവരും ഓണത്തിന്റെ ചുമതലകളുമായി അനില്‍കുമാര്‍ പിള്ള, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, പോള്‍ പറമ്പി, പ്രവീണ്‍ തോമസ്, റോയി മുളകുന്നം, ജോര്‍ജ് മാത്യു, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, ഏബ്രഹാം ചാക്കോ, ചന്ദ്രന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് പണിക്കര്‍ (847 401 7771), സുനേന ചാക്കോ (847 401 1670) എന്നിവരുമായി ബന്ധപ്പെടുക.
Other News in this category4malayalees Recommends