വക്കച്ചന്‍ മറ്റത്തിലിന് ഹ്യൂസ്റ്റണില്‍ ജൂണ്‍ 19ന് സ്വീകരണം

വക്കച്ചന്‍ മറ്റത്തിലിന് ഹ്യൂസ്റ്റണില്‍ ജൂണ്‍ 19ന് സ്വീകരണം
ഹ്യൂസ്റ്റണ്‍: കേരളത്തിന്റെ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുന്‍ രാജ്യസഭാംഗവുമായ വക്കച്ചന്‍ മറ്റത്തിലിന് (എം.ജെ. വര്‍ക്കി, മറ്റത്തില്‍)ജൂണ്‍ 15ാം തീയതി ഹ്യൂസ്റ്റണില്‍ വച്ച് ഗംഭീര സ്വീകരണമൊരുക്കുന്നു.സൗത്ത് ഇന്ത്യന്‍ യു എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ചാണ് സ്വീകരണ പരിപാടി. 15ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് വക്കച്ചന്‍ മറ്റത്തിലിന്റെ സ്വീകരണം നിശ്ചയിച്ചിരിക്കുന്നത്.


കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി പാലാ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തുടരുകയാണ് വക്കച്ചന്‍ മറ്റത്തില്‍. കേരളാ കോണ്‍ഗ്രസ് നേതാവായ അദ്ദേഹം രാജ്യസഭാ എം.പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് രാഷ്ട്രീയത്തിലും ബിസിനസിലും ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വമാണ് വക്കച്ചന്‍ മറ്റത്തില്‍ .കേരളത്തിന്റെയും പ്രതേകിച്ച് പാലായുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിപ്രഭാവമാണ് വക്കച്ചന്‍ മറ്റത്തില്‍. മോണ്ട് ഫോര്‍ട് യേര്‍ക്കാട് സ്‌കൂള്‍ വിദ്യാഭ്യാസവും ട്രിച്ചി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ബിരുദവും നേടിയ അദ്ദേഹം തുടര്‍ന്ന് ഉപരി പഠനത്തിനായ് അമേരിക്കയിലെത്തുകയും എം.ബി.എ നേടുകയും ചെയ്തു. തിരികെ പാലായിലെത്തി കുരുമുളക് വ്യാപാര രംഗത്തെ രാജാവായ പിതാവ് എം.ഒ.ദേവസ്യയുടെ കൂടെ ചേര്‍ന്ന് കുടുംബ ബിസിനസ് തുടരുകയും ചെയ്തു..2003 മുതല്‍ 2009 വരെയായിരുന്നു രാജ്യസഭാഗമായിരുന്നത്.പാലായില്‍ അദ്ദേഹം ഏറെ പ്രിയങ്കരനാണ്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായും ലയണ്‍സ് ക്‌ളബ് പ്രസിഡന്റ് ഗവര്‍ണര്‍ എന്നീ നിലകളിലും മഹനീയ സേവനമാണ് അദ്ദേഹം നടത്തി വരുന്നത്. വക്കച്ചന്‍ മറ്റത്തില്‍ ഹ്യൂസ്റ്റണിലെത്തുന്നത് അമേരിക്കയിലെ മലയാളികള്‍ക്കാകെ അഭിമാനമാണ്. ഹ്യൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും ബിസിനസ് മേഖലയിലും ഉജ്വല സാന്നിധ്യമായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഒഫ് കൊമേഴ്‌സ് വക്കച്ചന്‍ മറ്റത്തിലിന് ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്.


വിവരങ്ങള്‍ക്ക് :സണ്ണി കാരിക്കല്‍: 8325666806, ജോര്‍ജ്ജ് കൊളച്ചേരില്‍ 832 2024332, സഖറിയാ കോശി 2817809764, രമേഷ് അതിയോടി 8328603200


Other News in this category4malayalees Recommends