മരണാനന്തരം തനിക്ക് ആദരവ് വേണ്ട ; ആരേയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം ; സുഗത കുമാരി

മരണാനന്തരം തനിക്ക് ആദരവ് വേണ്ട ; ആരേയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം ; സുഗത കുമാരി
മരണാനന്തരം തനിക്ക് ആദരവ് വേണ്ടെന്ന് എഴുത്തുകാരി സുഗതകുമാരി. മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്ത് നില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.

അടുത്തിടെയാണ് രണ്ടാമത്തെ ഹൃദയാഘാതം ഉണ്ടായത്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി. ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക അതുമാത്രം മതി. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് എഴുതി വെച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നു.

മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശാന്തി കവാടത്തില്‍ ആദ്യം കിട്ടുന്ന സ്ഥലത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. ശാന്തികവാടത്തില്‍ കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. തുടങ്ങി മരണത്തെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരിക്കുകയാണ് കവയത്രി.

Other News in this category4malayalees Recommends