തൊട്ടിലില്‍ കിടത്തിയ കുഞ്ഞ് വീടിന്റെ ടെറസില്‍ ; ആഭരണങ്ങള്‍ കവര്‍ന്നു ; ഞെട്ടലില്‍ കുടുംബം

തൊട്ടിലില്‍ കിടത്തിയ കുഞ്ഞ് വീടിന്റെ ടെറസില്‍ ; ആഭരണങ്ങള്‍ കവര്‍ന്നു ; ഞെട്ടലില്‍ കുടുംബം

കിടപ്പുമുറിയിലെ തൊട്ടിലില്‍ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ടെറസില്‍ ഉപേക്ഷിച്ചു. പാറക്കണ്ടം പുതിയ പറമ്പത്ത് മാമൂക്കോയയുടെ മകന്‍ മുഹമ്മദ് ഐസാന്റെ കാലിലെ കണ്ടയും അരഞ്ഞാണവും ചെയ്‌നുമാണ് അഴിച്ചെടുത്തത്. പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. മുറിയില്‍ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയും കിടന്നുറങ്ങിയിരുന്നു.


കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അന്വേഷിച്ചപ്പോഴാണ് വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. ഗോവണിയുടെ വാതില്‍ തള്ളിതുറന്നാണ് അകത്ത് കടന്നതെന്ന് സംശയം. പോലീസെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ് .

Other News in this category4malayalees Recommends