കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഎം ക്ഷണിച്ചു ; കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ് ; അബ്ദുള്ളക്കുട്ടി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഎം ക്ഷണിച്ചു ; കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പ് ; അബ്ദുള്ളക്കുട്ടി
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സമീപിച്ചിരുന്നുവെന്ന് എ പി അബ്ദുള്ളക്കുട്ടി. കെ സുധാകരന്‍ കണ്ണൂരില്‍ തനിക്ക് സീറ്റ് നല്‍കില്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും താന്‍ ഈ ഓഫര്‍ സ്വീകരിച്ചില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സിറാജ് ദിനപത്രത്തോടാണ് കണ്ണൂര്‍ മുന്‍ എംഎല്‍എയുടെ പ്രതികരണം.

തലശ്ശേരിയിലെ സിഒ ടി നസീറിനെ കോണ്‍ഗ്രസിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണിത്. ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് ജയിപ്പിച്ചപ്പോള്‍ ഒരു മുസ്ലിമിനെ പോലും ജയിപ്പിക്കാനായില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ രണ്ട് മുസ്ലിംങ്ങള്‍ക്ക് സീറ്റ് കൊടുത്തെങ്കിലും അതിലൊന്ന് തിരിച്ചെടുക്കുകയും ഒന്നില്‍ തോല്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രേമം തട്ടിപ്പാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

Other News in this category4malayalees Recommends