2100 കര്‍ഷകരുടെ ബാങ്ക് കടം അമിതാഭ് ബച്ചന്‍ അടച്ചു തീര്‍ത്തു ; വാക്ക് പാലിച്ച് ബിഗ്ബി

2100 കര്‍ഷകരുടെ ബാങ്ക് കടം അമിതാഭ് ബച്ചന്‍ അടച്ചു തീര്‍ത്തു ; വാക്ക് പാലിച്ച് ബിഗ്ബി
ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ ബാങ്ക് കടം അടച്ചു തീര്‍ത്ത് വാക്കു പാലിച്ച് ബിഗ് ബി. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചത്. കര്‍ഷകര്‍ക്ക് നല്‍കിയ വാക്കു താന്‍ പാലിച്ചെന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് ലോണ്‍ അടച്ചു തീര്‍ത്തെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചുവെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നും ബച്ചന്‍ ബ്ലോഗിലൂടെ അറിയിക്കുന്നു.

ഇത് ആദ്യമായല്ല അമിതാഭ് ബച്ചന്‍ കര്‍ഷകരുടെ ബാങ്ക് കടം അടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരുടെ ബാങ്ക് ബാധ്യതകളാണ് താരം അടച്ചു തീര്‍ത്തത്

ഇനി പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിനായി ചെറിയ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends