ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ മൂലം ഉപേക്ഷിച്ചു
മഴ വില്ലനാകുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ മഴ തുടര്‍ന്നതോടെ ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി.

റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമി ഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

Other News in this category4malayalees Recommends