കാനഡയിലെ തൊഴിലവസരങ്ങളില്‍ 2019ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്; മൊത്തം വേക്കന്‍സികള്‍ 4,35,000 ആയി ഉയര്‍ന്നു; ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍; കുടിയേറ്റക്കാര്‍ക്ക് അവസരമേറെ

കാനഡയിലെ തൊഴിലവസരങ്ങളില്‍ 2019ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്; മൊത്തം വേക്കന്‍സികള്‍ 4,35,000 ആയി ഉയര്‍ന്നു; ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍; കുടിയേറ്റക്കാര്‍ക്ക് അവസരമേറെ
2019ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കാനഡയിലെ തൊഴിലവസരങ്ങള്‍ 435,000 ആയി ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായിരിക്കുന്നത്.ഇതിലൂടെ കാനഡയിലെ പ്രൈവറ്റ് ജോബ് സെക്ടര്‍ മറ്റൊരു റെക്കോര്‍ഡാണ് കൈവരിച്ചിരിക്കുന്നത്. ഇതിലൂടെ കുടിയേറ്റക്കാര്‍ക്ക് അവസരമേറെയുണ്ടായിരിക്കുകയാണ്.

കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്റിപെന്റന്റ് ബിസിനസ് അതിന്റെ പുതിയ അപ്‌ഡേറ്റിലൂടെയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ തൊഴില്‍ ഒഴിവ് നിരക്ക് 3.3 ശതമാനമായിത്തീര്‍ന്നിരിക്കുന്നു.ദേശീയ തലത്തിലുള്ള തൊഴിലൊഴിവ് നിരക്ക് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സ്ഥിരമായി കയറിക്കൊണ്ടിരിക്കുന്നുവെന്നും ഇത് കഴിഞ്ഞ ക്വാര്‍ട്ടറില്‍ പുതിയൊരു റെക്കോര്‍ഡിലെത്തിയെന്നുമാണ് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്റിപെന്റന്റ് ബിസിനസ് (സിഎഫ്‌ഐബി) വൈസ് പ്രസിഡന്റായ ടെഡ് മല്ലെറ്റ് പറയുന്നത്.

കഴിവുറ്റ തൊഴിലാളികളുടെ അപര്യാപ്ത സ്‌കില്‍ഡ് പൊസിഷനുകളെയാണ് സെമ സ്‌കില്‍ഡ് ജോലികള്‍ അല്ലെങ്കില്‍ അണ്‍സ്‌കില്‍ഡ് ജോലികളേക്കാള്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും സിഎഫ്‌ഐബി പറയുന്നു. ഇത്തരത്തില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം മൂലം വേയ്ജ് ലെവലുകള്‍ക്ക് മേലുണ്ടായ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നുവെന്നും ഒരു തസ്തികയെങ്കിലും ഒഴിവുള്ളവര്‍ വേതനം വര്‍ധിപ്പിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും സിഎഫ്‌ഐബി റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 4.1 ശതമാനം തൊഴിലൊഴിവുകളുണ്ടായ ക്യൂബെക്കാണ് ഒന്നാം സ്ഥാനത്ത്. ഇതിലൂടെ ഇവിടെ 120,800 തൊഴിലൊഴിവുകളാണുണ്ടായിരിക്കുന്നത്. 3.6 ശതമാനം ജോബ് വേക്കന്‍സി നിരക്കുള്ള ബ്രിട്ടീഷ് കൊളംബിയ രണ്ടാം സ്ഥാനത്താണ്. ഇവിടെ 69,400 വേക്കന്‍സികളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഒന്റാറിയോവില്‍ 3.3 ശതമാനം വര്‍ധനവിലൂടെ 174,800 വേക്കന്‍സികളുണ്ടായിരിക്കുന്നു.

Other News in this category4malayalees Recommends