ഓസ്‌ട്രേലിയയില്‍ ഈ നവംബറില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി കാത്തിരിക്കുന്ന സിംഗിള്‍സ് പെരുകുന്നു; പിആറിന് അപേക്ഷിക്കുന്ന സിംഗിള്‍സിന് പുതിയ സിസ്റ്റമനുസരിച്ച് അധികമായി പത്ത് പോയിന്റുകള്‍ ലഭിക്കും

ഓസ്‌ട്രേലിയയില്‍ ഈ നവംബറില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി കാത്തിരിക്കുന്ന സിംഗിള്‍സ് പെരുകുന്നു; പിആറിന് അപേക്ഷിക്കുന്ന സിംഗിള്‍സിന് പുതിയ സിസ്റ്റമനുസരിച്ച് അധികമായി പത്ത് പോയിന്റുകള്‍ ലഭിക്കും
ഓസ്‌ട്രേലിയയില്‍ ഈ വരുന്ന നവംബര്‍ മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി സിംഗിള്‍ കാറ്റഗറിയില്‍ പെട്ട നിരവധി പേര്‍ കാത്തിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.പുതിയ പോയിന്റ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഓസ്‌ട്രേലിയന്‍ പിആറിനായുള്ള സിംഗിള്‍ അപേക്ഷകര്‍ക്ക് അധികമായി പോയിന്റുകള്‍ ലഭിക്കുന്നതാണ്.ഇത്തരത്തില്‍ കാത്തിരിക്കുന്നവരുടെ പ്രതിനിധിയാണ് മാക്ക്വാറി യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വംശജനായ വിജയ് കുമാര്‍.

എഡിറ്ററായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഓസ്‌ട്രേലിയയിലെ സ്‌കില്‍സ് അസെസ്‌മെന്റ് പ്രൊവൈഡറായ വെറ്റ്അസെസില്‍ നിന്നും പോസിറ്റീവ് ക്വാളിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.എന്നാല്‍ തന്റെ പിആര്‍ അപേക്ഷ ഫയല്‍ ചെയ്യുന്നതിനായി അദ്ദേഹത്തിന് പുതിയ സിസ്റ്റം നിലവില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടുന്ന അവസ്ഥയാണുള്ളത്.ഒരു സിംഗിള്‍ എന്ന നിലയില്‍ അതോടെ അദ്ദേഹത്തിന് പത്ത് പോയിന്റുകള്‍ അധികമായി ലഭിക്കുകയും അതിലൂടെ അദ്ദേഹത്തിന്റെ സ്‌കോര്‍ ഉയരുകയും ചെയ്യുന്നതിനാലാണിത്.

ഇദ്ദേഹത്തെ പോലെ അധികമായി 10 പോയിന്റുകള്‍ ലഭിക്കുന്നതിനായി പിആറിന് അപേക്ഷിക്കുന്നത് നവംബര്‍ വരെ നീട്ടി വച്ച് കാത്തിരിക്കുന്നവരേറെയാണെന്നാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പുതിയ പോയിന്റ്‌സ് സിസ്റ്റം പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ ഇല്ലാത്തവര്‍ക്കാണ് 10 പോയിന്റുകള്‍ അനുവദിക്കാന്‍ പോകുന്നത്. നിലവിലെ നിയമം അനുസരിച്ച് വിവാഹിതരായ അപേക്ഷകര്‍ക്കാണ് മുന്‍ഗണനയുള്ളത്. തങ്ങളുടെ പങ്കാളിയുടെ സ്‌കില്ലുകളെ അടിസ്ഥാനമാക്കി ഇവര്‍ക്ക് പോയിന്റുകള്‍ ക്ലെയിം ചെയ്യാന്‍ സാധിച്ചിരുന്നു.

Other News in this category



4malayalees Recommends