ഓസ്‌ട്രേലിയയിലെ സബ്ക്ലാസ് 485 വിസക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷ തള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; നേരിയ പിഴവ് അപേക്ഷയില്‍ വന്നാല്‍ പോലും നിരസിക്കപ്പെടും; അവസാന തീയതി തെറ്റിയാലും തെറ്റായ സ്ട്രീം തെരഞ്ഞെടുത്താലും വിസ ലഭിക്കില്ല

ഓസ്‌ട്രേലിയയിലെ സബ്ക്ലാസ് 485 വിസക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷ തള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; നേരിയ പിഴവ് അപേക്ഷയില്‍ വന്നാല്‍ പോലും നിരസിക്കപ്പെടും; അവസാന തീയതി തെറ്റിയാലും തെറ്റായ സ്ട്രീം തെരഞ്ഞെടുത്താലും വിസ ലഭിക്കില്ല
ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് അവസരമേകുന്ന വിസയാണ് സബ്ക്ലാസ് 485 വിസ. എന്നാല്‍ ഇതിന് അപേക്ഷിക്കുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാനും അത് വഴി അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയേറിയതിനാല്‍ അക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശം പുറത്ത് വന്നു. 18 മാസം മുതല്‍ നാല് വര്‍ഷം വരെ കാലാവധി യുള്ള വിസയാണിത്. മൂല്യമേറിയ പ്രവര്‍ത്തി പരിചയം ഓസ്‌ട്രേലിയയിലുണ്ടാക്കിയെടുക്കാന്‍ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് അവസരമേകുന്ന വിസയാണിത്.

എന്നാല്‍ ഈ വിസക്കുള്ള പ്രൊസസിംഗ് വളരെ സങ്കീര്‍ണമായതിനാല്‍ ഇത് ലഭിക്കുന്നതിന് പ്രയാസമേറെയാണെന്നറിയുക. അപേക്ഷയില്‍ ചെറിയൊരു പിഴവുണ്ടായാല്‍ പോലും ഇത് നിരസിക്കപ്പെടുമെന്നതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഈ വിസക്ക് അപേക്ഷിക്കുമ്പോള്‍ സാധാരണ ഉണ്ടാകാന്‍ സാധ്യതയുള്ള പിഴവുകളാണ് താഴെക്കൊടുത്തിരിക്കുന്നത്.

അവസാന തിയതിക്ക് മുമ്പ് അപേക്ഷിക്കാതിരിക്കുക

കോഴ്‌സ് പൂര്‍ത്തിയാക്കി ആറ് മാസത്തിനകം ഈ വിസക്ക് അപേക്ഷിക്കണം.

തെറ്റായ സ്ട്രീം തെരഞ്ഞെടുക്കല്‍

സബ്ക്ലാസ് 485ന് രണ്ട് സ്ട്രീമുകളാണുള്ളത്. ഇതിലൊന്ന് ഗ്രാജ്വേറ്റ് വര്‍ക്കും രണ്ടാമത്തേത് പോസ്റ്റ് സ്റ്റഡി വര്‍ക്കുമാണ്. രണ്ട് സ്ട്രീമുകള്‍ക്കും വ്യത്യസ്തമായ എലിജിബിലിറ്റി ക്രൈറ്റീരിയകളാണുള്ളത്. അതിനാല്‍ അപേക്ഷകര്‍ തങ്ങളുടെ യോഗ്യതക്ക് അനുസൃതമായതിന് അപേക്ഷിക്കണം.

അത്യാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാതിരിക്കല്‍

ഈ വിസക്ക് അപേക്ഷിക്കുമ്പോള്‍ അത്യാവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ഡിപ്പാര്‍ട്ട്‌മെന്‍ര് ഓഫ് ഹോം അഫയേര്‍സിന്റെ ഡോക്യുമെന്റ് ചെക്ക് ലിസ്റ്റനുസരിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചിരിക്കണം.

പഠന മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍

ഈ വിസക്ക് അപേക്ഷിക്കുന്നവര്‍ ഓസ്‌ട്രേലിയന്‍ സ്റ്റഡി റിക്വയര്‍മെന്റുകള്‍ പാലിച്ചിരിക്കണം.

കോഴ്‌സ് കഴിഞ്ഞ് ഓസ്‌ട്രേലിയ വിടുന്നത്

ഓസ്‌ട്രേലിയയിലെ കോഴ്‌സ് കഴിഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ മാതൃരാജ്യത്തേക്ക് പോയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് അറിഞ്ഞാല്‍ അവര്‍ സബ്ക്ലാസ്485 വിസക്ക് സമര്‍പ്പിച്ച അപേക്ഷ തള്ളപ്പെടും.


Other News in this category



4malayalees Recommends