ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ സ്‌നേഹ വീട് പൂര്‍ത്തിയായി.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ സ്‌നേഹ വീട് പൂര്‍ത്തിയായി.
ഷാജുവിന്റെയും കുടുംബാഗങ്ങളുടെയും സ്വപ്നം യാഥാര്‍ത്ഥമാക്കി ഇടുക്കി ജില്ലാ സംഗമം. 2017 ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ 19ാം മത്തെ ചാരിറ്റിയായ തൊടുപുഴ, കുമാരമംഗലത്ത് ഉള്ള ഷാജുവിന് ഒരു സ്‌നേഹ വീട് പണിത് നല്കുവാന്‍ നിങ്ങള്‍ ഏവരുടെയും സഹായം ഇടുക്കി ജില്ലാ സംഗമം അഭ്യര്‍ത്ഥിക്കുകയും, 2018ലെ ചാരിറ്റിക്ക് 4687 പൗണ്ട് ലഭിക്കുകയും ചെയ്തു, 2018 ല്‍ ഷാജുവിനും കുടുംബത്തിനുമായി വീട് പണി തുടങ്ങുകയും നല്ലവരായ നാട്ടുകാരുടയും സഹായ സഹകരണത്തേടും കൂടി 2019 ല്‍ ഷാജുവിന്റെ വീടിന്റെ പണി പൂര്‍ത്തിയാക്കുകയും സിജോ വേലംകുന്നേല്‍ കീ കൈമാറുകയും ചെയ്തു. വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം കഴിഞ്ഞ് ഷാജുവും, അമ്മയും, രണ്ട് സഹോദരിമാരും പുതിയ വീട്ടില്‍ താമസം ആരംഭിച്ചു.


ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ ഇപ്പോള്‍ മറ്റ് നാല് വീടുകളുടെ പണി പുരോഗമിച്ചു കൊണ്ട് ഇരിക്കുന്നു.

ഈ ചാരിറ്റി കളക്ഷനികളില്‍ പങ്കാളികളായ മുഴുവന്‍ മനുഷ്യ സ്‌നേഹികളെയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ 2018ലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്തം വഹിച്ച മുന്‍ കണ്‍വീനര്‍: പീറ്റര്‍ താന്നോലിയും, ഇടുക്കി ജില്ലാ സംഗമം കമ്മറ്റികാരെയും, എല്ലാ

പ്രവര്‍ത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നൂ.


ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും അത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നൂ . സ്‌നേഹത്തോടെ,

ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍,

ജിമ്മി ജേക്കബ്.

Other News in this category



4malayalees Recommends